പിക്‌നിക് ഹമലയിൽ അൽ ഖൈറാൻ പൂളിൽ ബഹ്റൈൻ മാർതോമ പാരിഷ് ഗായകസംഘത്തിന്റെ 2023 വർഷത്തെ പിക്‌നിക് ഹമലയിൽ അൽ ഖൈറാൻ പൂളിൽ മെയ് 1 ന് നടത്തപ്പെട്ടു. നൂറോളം ഗായകസംഘാംഗങ്ങളും അവരുടെ കുടുംബങ്ങളും പിക്‌നിക്കിൽ പങ്കെടുത്തു.

ശ്രീ ബിനോയ് ജോൺ കായിക വിനോദ മത്സരങ്ങൾക്കു നേതൃത്വം നൽകുകയുണ്ടായി. ഇടവക വികാരി റെവ ഡേവിഡ് വി ടൈറ്റസ് , സഹവികാരി ബിബിൻസ് മാത്യൂസ് ഓമനാലി, കൊയർ മാസ്റ്റർ  ആശിഷ് ജേക്കബ് , അസിസ്റ്റന്റ് മാസ്റ്റർ ശ്രീ സാരംഗ് ജേക്കബ്, പിക്‌നിക് കൺവീനർ - ജേക്കബ് റോയ് കുണ്ടറ എന്നിവർ പിക്‌നിക്കിന് നേതൃത്വം വഹിച്ചു.