- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഗീയതക്ക് മേൽ മതേതരത്വത്തിന്റെ വിജയം : ഐവൈസിസി ബഹ്റൈൻ
മനാമ: കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം വർഗീയക്കെതിരെ യുള്ള ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഐവൈസിസി ബഹ്റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് കർണാടകയിലുണ്ടായത്,ഇത് മറ്റ് സംസ്ഥാനങ്ങളിലും പാർട്ടി മാതൃകയാക്കണമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
മനാമ കെ സിറ്റി ഹാളിൽ ചേർന്ന വിജയാഘോഷം ദേശീയ പ്രസിഡണ്ട് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അലൻ ഐസക്ക്,ജോയിന്റ് സെക്രട്ടറിമാരായ ഷിബിൻ തോമസ്,ജയഫർ വെള്ളെങ്ങര ,ആർട്‌സ് വിങ് കൺവീനർ ജോൺസൻ കൊച്ചി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.പരസ്പരം മധുരം പങ്കുവച്ചാണ് പ്രവർത്തകർ ആഘോഷത്തിൽ പങ്കുചേർന്നത്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ഐവൈസിസി ഒൻപത് ഏരിയകളിലും മധുര വിതരണം നടത്തിയിരുന്നു.
Next Story