ഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർണാടക തെരെഞ്ഞെടുപ്പ് വിജയാഘോഷം നടത്തി. യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരുപ്പത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ യോഗത്തിനു സ്വാഗതം ആശംസിച്ചു.

യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കർണാടക തെരെഞ്ഞെടുപ്പ് ഇൻചാർജ് ആയി പ്രവർത്തിച്ചിരുന്ന എഐസിസി സെക്രെട്ടറി പി സി വിഷ്ണുനാഥ് എം എൽ എ, റോജി എം ജോൺ എം എൽ എ, എന്നിവർ സംസാരിച്ചു. ബിജെപി യുടെ നേതൃത്വത്തിൽ നടന്നുവരുന്ന കിരാത ഭരണത്തിന്റെ അവസാനത്തിനു കർണാടകയിൽ നിന്ന് തുടക്കമിട്ടുകഴിഞ്ഞെനും കൂടാതെ ഇതു കോൺഗ്രസിന്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലവുമാണ് എന്നും യോഗത്തിൽ സംസാരിച്ച നേതാക്കന്മാർ അഭിപ്രായപ്പെട്ടു. ഇതു കർണാടകയിലെ ജനങ്ങളുടെ വിജയമാണെന്നും അതിനു കർണാടകയിലെ ജനങ്ങൾക്കും അതോടൊപ്പം സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൻ പിൻതുണ നൽകിയ പ്രവാസി സമൂഹത്തിനും നന്ദി അറിയിക്കുകയും ചെയ്യുവാൻ പി സി വിഷ്ണുനാഥ് പ്രസ്തുത അവസരം വിനിയോഗിച്ചു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോടോ യാത്രയിൽ നിന്നെ ലഭിച്ച ഊർജവും ആവേശവുംതാഴെത്തട്ടിലെ പ്രവർത്തകരിലേക്ക് എത്തിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാറും കോൺഗ്രസ് പാർലിമെന്ററി നേതാവായിരുന്ന സിദ്ധരാമയ്യയുടെയും ഒരുമിച്ചുള്ള പ്രവർത്തനം സഹായിച്ചു എന്നും റോജി എം ജോൺ എം എൽ എ ഓർമ്മിപ്പിച്ചു.

തുടർന്ന് സംസാരിച്ച സെൻട്രൽ കമ്മിറ്റി നേതാക്കന്മാർ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും ബിജെപി യുടെ വെറുപ്പിന്റെ രാഷ്ട്രീയം ഭാരതത്തിൽ 2024 ലെ പൊതുതെരെഞ്ഞെടുപ്പോടുകൂടെ അറുതിയാകുമെന്നും അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി നേതാക്കന്മാരായ ജോർജ് അഗസ്റ്റിൻ, നാസർവടക്കേക്കാട്,അൻവർ സാദത്, മനോജ് കൂടൽ, ജൂട്ടസ് പോൾ, കരീം നടക്കൽ, സിറാജ് പാലൂർ, ഷംസുദ്ധീൻ ഇസ്മായിൽ, സിഹാസ് ബാബു, ഫാസിൽ, മുസ്തഫ,അജത് അബ്രഹാം, നെവിൻ കുര്യാൻ, ഹാഷിം അപ്‌സര, ഷഹീൻ മജീദ്, രഞ്ജു, അഷ്റഫ് നാസർ,നസറുദ്ദീൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. ജോ.ട്രഷറർ നൗഷാദ് യോഗത്തിനു കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.