മനാമ:ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഐ വൈസി ഇന്റർനാഷണൽ സെമിനാറും,മെഡിക്കൽ അവയർനെസ്സ് ക്യാമ്പും സംഘടിപ്പിക്കുന്നു.ബഹ്റൈനിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. മെയ് 23 വൈകിട്ട് 7.30 മണിക്ക് അൽ നമൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോ.രഞ്ജിത്ത് മേനോൻ ക്ലാസ്സ് നയിക്കും.എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുമാരി കൃഷ്ണ രാജീവിനെ ആദരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:35521007,39501656