- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ നവകേരള ബെഹറിൻ മീഡിയ സിറ്റിയുമായ് സഹകരിച്ച് നടത്തിയ സ്‌നേഹസ്പർശം ചരിത്രത്താളുകളിലേക്ക്
ഇന്റർനാഷണൽ നഴ്‌സസ് ഡേയോടനുബന്ധിച്ച് ബഹ്‌റൈൻ നവകേരള ബെഹറിൻ മീഡിയ സിറ്റിയുമായ് സഹകരിച്ച് നടത്തിയ സ്‌നേഹസ്പർശം 2 K 23 പരിപാടി വ്യത്യസ്ത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ബഹ്‌റൈനിലെ സാംസ്കാരിക ഭൂമികയ്ക്ക് അലങ്കാരമായ അടയാളപ്പെടുത്തലായി മാറി. പരിപാടിയുടെമുഖ്യാതിഥിയായ് എത്തിയ ഇന്ത്യൻ പാർലമെന്റ് അംഗവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിന്റെ ഉദ്ഘാടന പ്രസംഗം സദസ്സിനും ആദരവേറ്റുവാങ്ങിയ നഴ്‌സസ് സമൂഹത്തിനും നവ അനുഭവമായ് മാറുകയായിരുന്നു.
മലയാളിനഴ്‌സുമാർ കേരളത്തിന്റെ അംബാസിഡർമാരാണെന്നും ഫ്‌ളോറൻസ് നൈറ്റിൻ ഗേളിനൊപ്പം എഴുതി ചേർക്കേണ്ട പേരാണ് ലിനിയുടേതെന്നും ബിനോയ് വിശ്വം എംപി.പറഞ്ഞു. ചടങ്ങിൽ നാൽപതോളം നഴ്‌സുമാരെയാണ് മെമെന്റോയും പ്രത്യേക സമ്മാനങ്ങളുമായ് ആദരിച്ചത്. സേവനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട നഴ്‌സുമാരോടുള്ള ആദര സൂചകമായി ഒരു നിമിഷം ലൈറ്റുകൾ അണച്ച് മൊബൈൽ ടോർച്ച് കത്തിച്ച് ചടങ്ങിൽ പങ്കെടുത്തവർ എഴുന്നേറ്റ് നിന്നു. ബിനോയ് വിശ്വത്തോടൊപ്പം ബഹ്‌റൈൻ എംപി.ഹസൻ ഈദ് ബുക്കാമസ് ബഹ്‌റൈൻ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രതിനിധി ബത്തൂൽ മുഹമ്മദ് ദാദാ ബായ്,ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറിഇഹ്ജാസ് അസ്ലംഎന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ബഹ്‌റൈൻ നവകേരള പ്രസിഡണ്ട് എൻ.കെ.ജയൻ അദ്ധ്യക്ഷത വഹിച്ച ഔദ്യോദിക പരിപാടിയിൽ സെക്രട്ടറി എ.കെ.സുഹൈൽ സ്വാഗതം ആശംസിച്ചു. ലോക കേരള സഭാംഗം ഷാജി മൂതല, ഫാദർ ഡേവിസ് ചിറമേൽ,സ്വാഗത സംഘം ചെർമാൻ ബിജു ജോൺ,വനിതാ വിഭാഗം പ്രതിനിധിഅബിത സുഹൈൽ എന്നിവർ ആശംസകൾ നേരുകയും സ്വാഗത സംഘം കൺവീനർ ജേക്കബ് മാത്യു നന്ദിയും പറഞ്ഞു.. ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.രാജീവ് വെള്ളിക്കോത്തിന്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടിയിൽ ബഹ്‌റൈനിലെ മികച്ച കലാപ്രതിഭകളും നവകേരള കുടുംബാംഗങ്ങളും പങ്കെടുത്തു. എസ്.വി. ബഷീർ, അസീസ് ഏഴാംകുളം, പ്രവീൺ മേല്പത്തൂർ, ശ്രീജിത്ത് മൊകേരി, സുനിൽ ദാസ്,എം.സി. പവിത്രൻ,രാമത്ത് ഹരിദാസ് ,ലസിത ജയൻ, ഷിദപ്രവീൺ,ജിഷശ്രീജിത്ത്,പി.വി.കെ.സുബൈർ,ഇ.പി.അബ്ദുൾ റഹ്മാൻ,എം.എ സഗീർ, ആർ.ഐ.മനോജ് കൃഷ്ണൻ, രാജ്കൃഷ്ണ, അനുയൂസഫ് വിവിധ മേഖല കമ്മിറ്റി ഭാരവാഹികളും സ്വാഗത സംഘം