മനാമ: പ്രവാസി ബാല്യങ്ങൾക്കായി സൗഹൃദത്തിന്റെയും കൂടിച്ചേരലിന്റെയും കളിമുറ്റത്ത് ആഘോഷമൊരുക്കി പ്രവാസി വെൽഫെയർ റിഫ സോൺ പ്രവാസി ബാലോത്സവം സംഘടിപ്പിക്കുന്നു.

ജൂൺ രണ്ട് വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ രിഫയിൽ നടക്കുന്ന പ്രവാസി ബാലോത്സവത്തിൽ പ്രസംഗം, കവിത, ഗാനം എന്നിവയിൽ മത്സരിക്കാനും വ്യത്യസ്ത കളിമൂലകളിൽ ഒരുക്കിയിട്ടുള്ള കളികളിൽ പങ്കെടുക്കുവാനും അവസരം ഉണ്ടാകുമെന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ സെക്രട്ടറി ഹാഷിം എ വൈ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 35597784, 39161088 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

രജിസ്‌ട്രേഷൻ ലിങ്ക് : https://surveyheart.com/form/64610bd9f4c4ee29015af1b2