- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്രീദിനോടനുബന്ധിച്ച് ഖുദാ ഹാഫിസ്' എന്ന മെഗാ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഷോ 23ന്
ലക്ഷ്യ ബഹ്റൈൻ സ്റ്റാർവിഷൻ ഇവന്റസിന്റെ സഹകരണത്തോടുകൂടി അവതരിപ്പിക്കുന്ന ''ഖുദാ ഹാഫിസ്' എന്ന മെഗാ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഷോ ബക്രീദിനോടനുബന്ധിച്ച് ജൂൺ 23, വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് ഇസാടൗണിലെ ഇന്ത്യൻ സ്‌കൂൾ ജഷന്മൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
ലക്ഷ്യയുടെ സ്ഥാപകയും കമല, മെലൂഹ, ബുദ്ധ ദി ഡിവൈൻ എന്നീ കലാസൃഷ്ടികളുടെ സംവിധായികയുമായ ശ്രീമതി വിദ്യാശ്രീ ആശയവും, രചനയും, കോറിയോഗ്രാഫിയും, സംവിധാനവും നിർവഹിക്കുന്നതാണ് ''ഖുദാ ഹാഫിസ്' എന്ന ഈ ഡാൻസ് ആൻഡ് മ്യൂസിക്കൽ മെഗാഷോ.
'റൂമി' എന്ന ചുരുക്കപ്പേരിൽ ലോകപ്രശസ്തനായ ഇസ്ലാമിക് പണ്ഡിതനും സൂഫിവര്യനുമായ മൗലാനാ ജലാലുദ്ധീൻ മുഹമ്മദ് റൂമിയുടെ ജീവിതകഥ സ്‌നേഹത്തിന്റെയും ആത്മീയതയുടെയും നഷ്ടബോധത്തിന്റെയും തീവ്രതയിൽ നൃത്തസംഗീതനാടക രൂപേണ ദൃശ്യചാരുതയോടെ ഹൃദയസ്പർശിയായി അവതരിപ്പിക്കപ്പെടുന്നതാണ് ''ഖുദാ ഹാഫിസ്' എന്ന മെഗാ ഡാൻസ് ഡ്രാമ.
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ സംഗീത നൃത്തനാടകത്തിന് വരികൾ എഴുതിയിരിക്കുന്നത് സ്റ്റാർ പ്ലസ് 'വോയ്സ് ഓഫ് ഇന്ത്യ' വിജയി പ്രയാനി വാണി പണ്ഡിറ്റും, സംഗീതസംവിധാനം പ്രശസ്ത സംഗീതജ്ഞനായ ശ്രീ. പാലക്കാട് ശ്രീറാമും ലൈറ്റ് ഡിസൈൻ ചെയ്യുന്നത് ലോകപ്രശസ്ത നാടകകൃത്തും സംവിധായകനും തിയേറ്റർ അക്കാദമിഷ്യനുമായ ഡോ. സാംകുട്ടി പട്ടങ്കരിയുമാണ്.
അരങ്ങിലും അണിയറയിലുമായി ബഹറിനിൽ അറിയപ്പെടുന്ന 50ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന ഈ മെഗാഷോക്ക് മുന്നോടിയായി പാലക്കാട് ശ്രീറാം അവതരിപ്പിക്കുന്ന ലൈവ് മ്യുസിക്കൽ കൺസർട്ടും ഉണ്ടായിരിക്കുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ലക്ഷ്യക്ക് വേണ്ടി ശ്രീമതി വിദ്യശ്രീ, ക്രിയേറ്റീവ് ഹെഡ് ജേക്കബ് ക്രിയേറ്റീവ്ബീസ്, ഇവന്റ് ഡയറക്ടർ പ്രമോദ് രാജ്, ഇവന്റ് മാനേജർ വിനോദ് അളിയത്ത്, ഇവന്റ് കോർഡിനേറ്റർ സുജിത രാജൻ, ടീം ലീഡർ രേഖ അജിത് എന്നിവരെ കൂടാതെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാരായ ജയകുമാർ സുന്ദരരാജൻ, വി.സ് രാജൻ, അണിയറ പ്രവർത്തകരായ നയൻതാര സലീം, ബോണി ജോസ്, വിനോദ് ആറ്റിങ്ങൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.