- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ചരിക്കുന്ന ലോഗോസ് ഹോപ് - ആസ്വദിച്ചു കെ.പി.എ ചിൽട്രൻസ് പാർലമെന്റ് അംഗങ്ങൾ
150 രാജ്യ തീരങ്ങളിൽ കോടിക്കണക്കിന് മനുഷ്യർ സന്ദർശിച്ച ലോഗോസ് ഹോപ്പ് എന്ന സഞ്ചരിക്കുന്ന പുസ്തകമേള കഴിഞ്ഞ ദിവസം കെപിഎ ചിൽട്രൻസ് പാർലമെന്റിന്റെ നേതൃത്തത്തിൽ കുട്ടികൾ സന്ദർശിച്ചു. നിരവധിയായ സാമൂഹിക വൈജ്ഞാനിക സന്ദേശവും ഊർജ്ജവും ലഭിക്കാൻ സന്ദർശനം ഉപകാരമായെന്നു കുട്ടികൾ പറഞ്ഞു.
പുസ്തകങ്ങളുടെ വൈവിധ്യം, സാമൂഹിക, പരിസ്ഥിതി അവബോധം എന്നിവ മനസ്സിലാക്കാൻ സാധിച്ചു എന്നും ബഹ്‌റൈനിലെ എല്ലാ ആളുകളും പ്രത്യേകിച്ച് കുട്ടികൾ ഈ സഞ്ചരിക്കുന്ന പുസ്തകമേള സന്ദർശിക്കണമെന്ന് ചിൽട്രൻസ് പാർലമെന്റ് പ്രധാനമന്ത്രി മാസ്റ്റർ മുഹമ്മദ് യാസീൻ അറിയിച്ചു. പാർലമെന്റ് സെക്രട്ടറി മാസ്റ്റർ അബൂബക്കർ മുഹമ്മദ് , സ്പീക്കർ രമിഷ പി ലാൽ, മന്ത്രിസഭാ അംഗങ്ങളായ മിഷേൽ പ്രിൻസ്, ദേവിക അനിൽ, സന ഫാത്തിമ എന്നിവർ നേതൃത്വം നൽകി. കുട്ടികളോടൊപ്പം രക്ഷകർത്താക്കളും കോ ഒർഡിനേറ്റർ അനോജ് മാസ്റ്റർ, കൺവീനർമാരായ അനിൽകുമാർ, റോജി ജോൺ, ജ്യോതി പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.