- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററിന് ബഹ്റൈൻ ആരോഗ്യമന്ത്രാലയത്തിന്റെ ആദരവ്; ശ്രദ്ധേയമായി രക്തദാന ക്യാമ്പ്
മനാമ: രക്ത ദാന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച് മുന്നേറുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ)ബഹ്റൈൻ ചാപ്റ്ററിനെ ലോക രക്തദാന ദിനത്തിൽ ബഹ്റൈൻ ഡിഫെൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദരിച്ചു. ബിഡികെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തിരിക്കരിപ്പൂര്, ജനറൽ സെക്രട്ടറി റോജി ജോൺ, ക്യാമ്പ് ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
ബിഡികെ എക്സിക്യൂട്ടീവ് അംഗമായ ഗിരീഷ്, ഏറ്റവും കൂടുതൽ തവണ പ്ലേറ്റ് ലെറ്റസ് ദാനം ചെയ്ത ബിഡികെ സജീവ അംഗം ഷെറി മാത്യൂസ്, സുധീർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ജീവരക്തം നൽകി നന്ദി വാക്കിനുപോലും കാത്തുനിൽക്കാതെ സേവനം ചെയ്യുന്ന കൂട്ടായ്മയാണ് ബിഡികെ. 2011 ൽ വിനോദ് ഭാസ്കരൻ എന്ന ഒരു സാധാരണ കെ എസ് ആർ ടി സി കണ്ടക്ടർ ആണ് സമൂഹമാധ്യമങ്ങൾ വഴി ഇങ്ങനെ ഒരു കൂട്ടായ്മ സൃഷ്ടിച്ചെടുത്തത്. പിന്നീട് 2014 ൽ ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്ട്രർ ചെയ്തു ഇന്ന് കേരളത്തിലെ 14 ജില്ലകളിലും കൂടാതെ മംഗലാപുരം ബാംഗ്ലൂർ ചെന്നൈ ഡൽഹി മുതൽ ഗൽഫ് രാജ്യങ്ങൾ കാനഡ , സിംഗപ്പൂർ വരെ ബി ഡി കെ പ്രവർത്തകർ ഒരേ മനസ്സോടെ സേവനം ചെയ്യുന്നു. എല്ലാ രക്തദാതാക്കൾക്കും, അഭ്യുദയകാംഷികൾക്കും ഈ ആദരവ് ഈ ആദരവ് സമർപ്പിക്കുന്നതായി ബിഡികെ ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരളാ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി
ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ വേൾഡ് ബ്ലഡ് ഡോണർ ദിനത്തോട് അനുബന്ധിച്ചു അവാലി മുഹമ്മദ് ബിൻ ഖലീഫ കാർഡിയാക് സെന്ററിർ ബ്ലഡ് ബാങ്കിൽ വെച്ചു രക്തദാന ക്യാമ്പ് നടത്തി ആഘോഷിച്ചു .സുമനസ്സുകളുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് ധന്യമായ ക്യാമ്പിൽ മുപ്പതിൽപരം ആളുകൾ രക്തം ദാനം നടത്തി. ബിഡികെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂര്, ക്യാമ്പ് ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ സാബു അഗസ്റ്റിൻ, നിതിൻ, ഗിരീഷ്, ജിബിൻ ജോയി , ധന്യ വിനയൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുകയും രക്തദാനവും നടത്തി.