- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക രക്തദാന ദിനം - കെ.പി.എ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസ്സോസിയേഷൻ കിങ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ചു സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സ്‌നേഹസ്പർശം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച 11 - മത്തെ രക്ത ദാന ക്യാമ്പിയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കെ.പി.എ മുഹറഖ് , ഹിദ്ദ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധിയായ കൊല്ലം പ്രവാസികൾ രക്തം ദാനം നടത്തി. വോയിസ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹിം ക്യാമ്പ് ഉത്ഘാടനം ചെയ്തു.
മുഹറഖ് ഏരിയ പ്രസിഡന്റ് ഷാഹിൻ മഞ്ഞപ്പാറ അദ്ധ്യക്ഷനായ ചടങ്ങിൽ ഹിദ് ഏരിയ പ്രസിഡന്റ് ജോബിൻ സ്വാഗതവും ബ്ലഡ് ഡൊണേഷൻ കോ-ഓർഡിനേറ്റർ വി എം പ്രമോദ് നന്ദിയും അറിയിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി സന്തോഷ് കാവനാട് , അസ്സി. ട്രെഷറർ ബിനു കുണ്ടറ, പ്രവാസി ശ്രീ യുണിറ്റ് ഹെഡ് ജ്യോതി പ്രമോദ് , എന്നിവർ ആശംസകൾ അറിയിച്ചു. ഹിദ്ദ് ഏരിയ കോ-ഓർഡിനേറ്റർ സ്മിതീഷ്, മുഹറഖ് ഏരിയ കമ്മിറ്റി അംഗങ്ങളായ നിഹാസ് നസീർ, അജി അനിരുദ്ധൻ, അജൂബ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി