മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (APAB) വനിതാ വേദിയുടെ നേതൃത്വത്തിൽ ബുക്കുവ, അർഗൻ വില്ലേജിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും, വനിതാ സംഗമവും നടന്നു.

വനിതാവേദി പ്രസിഡന്റ് ആതിര സുരേന്ദ്രയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വനിതാവേദി സെക്രട്ടറി ശ്രീമതി. ആതിര പ്രശാന്ത് സ്വാഗതം പറഞ്ഞു. ഡോ: അതുല്യ ഉണ്ണികൃഷ്ണൻ ( ശാന്തിഗിരി ആയൂർവേദ ഹോസ്പിറ്റൽ ) പരിപാടി ഉത്ഘാടനം ചെയ്തു. APAB പ്രസിഡന്റ് അനിൽ കായംകുളം, ജനറൽ സെക്രട്ടറി . അജ്മൽ കായംകുളം, പ്രോഗ്രാം കോഡിനേറ്റൽ ജയ്‌സൺ കൂടാംപള്ളത്ത് എന്നിവർ ആശംസ അറിയിച്ചു .

ബഹ്‌റൈനിലെ മുൻനിര റൈഡിങ് ഗ്രൂപ്പ് ആയ പ്ലഷർ റൈഡേഴ്‌സ് ബഹ്റൈന്റെ (PRB ) മോട്ടോർബൈക്ക് റൈഡും , മോക്ഷ ഗ്രൂപ്പിന്റെ ചെണ്ടമേളവും ഈ പരിപാടിക്ക് കൂടുതൽ മികവേകി.

ശേഷം ആർട്ട് ഓഫ് ലിവിംഗിലെ യോഗ പരിശീലകരായ ശ്രീ. രഞ്ചിനി മോഹൻ , ലക്ഷ്മി ആദർശ് എന്നിവരുടെ നേതൃത്വത്തിൽ യോഗയുടെ ആവശ്യകതയെക്കുറിച്ചുള്ള വിശദീകരണവും, യോഗ ക്ലാസ്സും നടന്നു.

തുടർന്ന് APAB കുടുംബത്തിലെ കുട്ടികളുടെ കലാപരിപാടികളും, മിഡിലീസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടന്നു.വനിതാവേദി എക്‌സിക്യൂട്ടീവ് അംഗം അശ്വതി മീറ്റിങ് നിയന്ത്രിക്കുകയും , മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായശ്യാമ , രാജി ശ്രീജിത്ത് , മിനി എന്നിവർ ഈ പരിപാടിക്ക് നേത്യത്വം നൽകുകയും ചെയ്തു .

ഈ പരിപാടി വൻ വിജയമാക്കി തീർത്ത ആലപ്പുഴ പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങൾക്കും, ഈ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം സ്വീകരിച്ചെത്തിയവർക്കും വനിതാവേദി എക്‌സിക്യൂട്ടീവ് അംഗം രശ്മി ശ്രീകുമാർ നന്ദിയും അറിയിച്ചു.