മനാമ : വടകര മണ്ഡലം കെഎംസിസിയുടെ ഹെൽത്തി ഈസ് വെൽത്ത് എന്ന ക്യാമ്പയിന്റെ ഉദ്ഘാടന ചടങ്ങ് ബഹ്റൈൻ ബുദ്ധയ്യ സൽമാൻ സിറ്റിയിൽ വച്ച് കെഎംസിസി'യുടെ ജനറൽ സെക്രട്ടറി ജനാബ് അസ്സൈനാർ കളത്തിങ്കൽ നിർവഹിച്ചു.

പരിപാടിയിൽ സംസ്ഥാന സെക്രട്ടറി അസ്ലം വടകര, സംസ്ഥാന ഹെൽത്ത് വിങ്‌സ് കൺവീനർ അഷ്‌റഫ് കാട്ടിൽ പീടിക, സിദ്ദിഖ്.പി.വി,ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ഏരിയ നേതാക്കളായ മുസ്തഫ കരുവാണ്ടി, എസ്.കെ.നാസ്സർ,മണ്ഡലം ഭാരവാഹികളായ പ്രസിഡന്റ് അഷ്‌ക്കർ വടകര, ജനറൽ സെക്രട്ടറി ഷൗക്കത്തലി ഒഞ്ചിയം,ട്രഷറർ ഷൈജൽ നരിക്കോത്തു, ഓർഗ്ഗനൈസിങ് സെക്രട്ടറി ഹാഫിസ് വള്ളിക്കാട്, വൈസ് പ്ര്സ്സിഡന്റ്മാരായ റഫീഖ് പുളിക്കൂൽ ,ഹുസ്സൈൻ വടകര ,ഫാസിൽ ഉമർ , ജോയിന്റ് സെക്രട്ടറിമാരായ, നവാസ് മുതുവനക്കണ്ടി, ഫൈസൽ മടപ്പള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അരോഗ്യമാണു മനുഷ്യന്റെ സമ്പത്ത് ആരോഗ്യമില്ലാതെ മറ്റു സമ്പത്തുകൊണ്ട് ഒരു പ്രയോജനവും ആ മനുഷ്യനില്ല എന്ന് സെക്രട്ടറി അസ്സൈനാർ സാഹിബ് നടത്തിയ ഫിസിക്കൽ എഡുക്കേഷൻ ക്ലാസ്സിൽ മെംബെർസ്സിനോടുണർത്തി. തുടർന്ന് നടന്ന കായിക പരിശീലനത്തിൽ നേതാക്കൾ സ്ട്രസ്സ് മനേജ്മന്റ്, ജീവിത ശൈലീ രോഗങ്ങളിൽ നിന്നുള്ള സൂക്ഷ്മത പാലിക്കാൻ വേണ്ടിയുള്ള നിർദ്ദേശങ്ങൾ നൽകി. കൂടാതെമെംബേർസ്സിനു സ്വിമ്മിങ് സേഫ്റ്റി ട്രയിനിങ് പരിശീലനവും നൽകി.

മണ്ഡലം കമ്മിറ്റി ഒരുക്കിയ ഹെൽത്തി ഫുഡ്നല്കി പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.