മനാമ:ഇടുക്കി വാളറ ഇല്ലിത്തോട് സ്വദേശിനിയെ 2023 ജൂൺ മാസമാണ് ബഹറിനിൽ വീട്ടുജോലിക്കായി ഷിഹാബ് ,വിഗ്‌നേഷ് ബാബു എന്നിവർ ചേർന്ന് കൊണ്ടുവന്നത്. സ്വദേശിയുടെ വീട്ടിൽ ജോലിക്കായി വിടുകയും,അവർക്ക് അവടെ വെച്ച് ബിപി കൂടുകയും,ശരീരമാസകലം നീര് വെക്കുകയും ചെയ്തു.അവടെ നിന്നും വിഘ്നേഷും ഷിഹാബും ചേർന്ന് ഇവരെ ഏജെൻസിയുടെ മുറിയിൽ പൂട്ടിയിട്ടു.ഭക്ഷണമോ,മരുന്നുകളോ നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട ഇവരെ

നാട്ടിലേക്ക് തിരികെ അയക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ ഏജന്റുമാർ ആവശ്യപ്പെട്ടു. ഈ വിവരം അറിഞ്ഞ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് വിഷയത്തിൽ ഇടപെടുകയും ഐവൈസിസി ഭാരവാഹിയായ ബേസിൽ നെല്ലിമറ്റത്തെ ബന്ധപ്പെടുകയും അദ്ദേഹം വഴി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കോഡിനേറ്റർ സുധീർ തിരുനിലത്തും എംബസ്സി പ്രതിനിനിധികളും ചേർന്ന് അവരെ രക്ഷപെടുത്തി നാട്ടിൽ കയറ്റി വിടുകയും ചെയ്തു.ഈ വിഷയത്തിൽ എംബസി അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ച പിന്തുണ പ്രശംസനീയമാണ്. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ നോർക്കയുമായും,രജിസ്റ്റേർഡ് ഏജൻസികളും വഴി രജിസ്റ്റർ ചെയ്ത് നിയമപരമായി വിസയെടുത്ത് പോകണമെന്ന് സുധീർ തിരുനിലത്ത് പറഞ്ഞു. ഇതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കുവാൻ ഇതുമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു