മനാമ: വടക്കൻ കേരളത്തിലെ യാത്രാ ക്ലേഷം പരിഹരിക്കുന്നതിനും കുറഞ്ഞ ചെലവിൽ കണ്ണൂരിലേക്ക് നേരിട്ടോ കൊച്ചി വഴി താരതമ്യേന കുറഞ്ഞ സമയത്തെ ലേഓവറിലോ ഇൻഡിഗോ എയർലൈൻസിന്റെ ദൈനംദിന സർവീസ് തുടങ്ങാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്‌റൈൻ ചാപ്റ്റർ,World Travel service ജനറൽ മാനേജർ ഹൈഫ ഔനും, ഇൻഡിഗോ sales and marketing manager riyas Mohammed ഇനിവരുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.

ഇൻഡിഗോ അടുത്തിടെ ആരംഭിച്ച ബഹ്‌റൈൻ കൊച്ചി ബഹ്‌റൈൻ സർവീസുകൾക്ക് കേരളീയ സമൂഹം നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ച ഹൈഫ ഔൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് തുടങ്ങാനുള്ള സാധ്യമായ എല്ലാ വഴികളും തേടുമെന്ന് സംഘത്തിന് ഉറപ്പ് നൽകി.

സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹാഖിന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇൻഡിഗോ സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനജർ റിയാസ് മുഹമ്മദ്, സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്‌റൈൻ ചാപ്റ്റർ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബദറുദ്ദീൻ പൂവാർ, സിറാജ് മഹമൂദ് എന്നിവരും പങ്കെടുത്തു.