- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഹെല്പ് ആൻഡ് ഡ്രിങ്ക് 2023 തുടക്കമായി
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി എം ബി എഫ്) ബി കെ എസ് എഫു മായി സഹകരിച്ച് നടത്തുന്ന ഹെല്പ് ആൻഡ് ഡ്രിങ്ക് 2023 (സീസൺ 9) ന് ഇന്ന് മനാമയിലെ അവന്യുസ് കൺസ്ട്രക്ഷൻ സൈറ്റിൽ സമാരംഭം കുറിച്ചു. കടുത്ത വേനലിൽ പുറത്ത് ജോലിചെയ്യുന്ന നിർമ്മാണ തൊഴിലാളികൾക്ക് തണുപ്പിച്ച ദാഹജലവും പഴവർഗങ്ങളും ലഘുഭക്ഷണങ്ങളും സൗജന്യമായി ജോലിസ്ഥലത്ത് എത്തിച്ചു നൽകുന്ന ജീവകാരുണ്യ പദ്ധതി കഴിഞ്ഞ എട്ട് വർഷകാലമായി തുടർന്നു വരുന്നു. ബി എം ബി എഫ് ബഹ്റൈനിൽ തുടങ്ങിവെച്ച ഈ പ്രവർത്തി പിന്നീട് മറ്റു പല സംഘടനകൾക്കും മാതൃകയായി.
കഠിന ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായി നൽകി വരുന്ന ഒമ്പതാം വർഷത്തെ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിംങ്ക് 2023 ലെ സേവന തുടക്കം പ്രമുഖ സാമൂഹ്യസേവന പ്രവർത്തകനും ഫോറം ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി ഉൽഘാടനം നടത്തുകയും
ബി എം ബി എഫ് - നേതൃനിരയിലെ അംഗങ്ങളായ അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, അജീഷ് കെ വി, മൂസകുട്ടി ഹാജി, ബഷീർ കുമരനെല്ലൂർ, ദിനേശ് പള്ളിയാലിൽ, ഖൈസ് എന്നിവരും വളണ്ടിയർന്മാരും നേതൃത്വം നൽകി..