- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ലോഗോ പ്രകാശനം ചെയ്തു
മനാമ: കണ്ണൂർ വിമാനത്താവളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ബഹുജന പങ്കാളിത്തത്തോടെ ബഹ്‌റൈനിൽ രൂപീകരിക്കപ്പെട്ട സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ ലോഗോ മനമാ കെ സിറ്റി ഹാളിൽ വെച്ച് പ്രകാശനം ചെയ്തു.
സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ വെബ് സൈറ്റ് പുരോഗതിയെ പറ്റി യോഗം ചർച്ച ചെയ്യുകയും ഉടൻതന്നെ പ്രസിദ്ധീകരിക്കുവാനും ലോഗോ പ്രകാശനത്തിനോട് അനുബന്ധിച്ചു നടന്ന എക്‌സിക്റ്റീവ് കമ്മിറ്റി യോഗം തീരുമാനം എടുത്തു.
സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബദറുദ്ധീൻ പൂവാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് ചെയർമാന്മാരായ കെ. ടി. സലീം, നജീബ് കടലായി എന്നിവർ സംസാരിച്ചു എക്‌സിക്യൂട്ടീവ് അംഗം രാമത്ത് ഹരിദാസ് സ്വാഗതവും മനോജ് വടകര നന്ദിയും അറിയിച്ചു.
Next Story