മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (APAB) മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വളരെ വിജയകരമായി നടന്നു.

ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റെ് അനിൽ കായംകുളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ജയ്‌സൺ കൂടാംപള്ളത്ത്,അൽ റബീഹ് മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ അസിസ്റ്റ്ന്റ് മാനേജർ ലബീബ് , ബിസിനസ് ഡെവലപ്മന്റ് മാനേജർ ഹസൽ ഫർഹാൻ , മാർക്കറ്റിങ് മാനേജർ നൗഫൽ സലാഹുദീൻ , ഓപ്പറേഷൻ മാനേജർ ഫാസിൽ , ഒപ്തൽമോളജിസ്റ്റ് ഡോ: സജ്‌ന മാമ്മൽഎന്നിവർ ക്യാമ്പിന് ആശംസ അറിയിച്ചു.

ആലപ്പുഴ പ്രവാസി അംഗങ്ങൾക്കായി മനാമ അൽ റബീഹ് മെഡിക്കൽ സെന്റർ തയാറാക്കിയ സ്‌പെഷ്യൽ പ്രിവിലേജ് കാർഡ് വനിതാവേദി പ്രസിഡന്റ് ആതിര സുരേന്ദ്ര, സെക്രട്ടറി ആതിര പ്രശാന്ത് എന്നിവർ മെഡിക്കൽ സെന്റർ മാനേജ്‌മെന്റിൽ നിന്നും ഏറ്റുവാങ്ങി.

മെഡിക്കൽ സെന്ററിനോടുള്ള നന്ദിസൂചകമായി അസ്സോസ്സിയേഷൻ പ്രസിഡന്റ് മൊമെന്റൊ കൈമാറി.അസ്സോസ്സിയേഷൻ വൈസ് പ്രസിഡന്റുമാരായ അനീഷ് മാളികമുക്ക്, സാം ജോസഫ് കാവാലം, സെക്രട്ടറി ശ്രീജിത്ത് ആലപ്പുഴ, ട്രെഷറർ അജിത്ത് എടത്വ, വിഷ്ണു രമേഷ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോർജ്ജ് അമ്പലപ്പുഴ, രാജേഷ് മാവേലിക്കര, ഹരീഷ് ശശിധരൻ, ശ്യാമ മുല്ലക്കൽ, മിനി പോൾ, രാജി ശ്രീജിത്ത്, ഒപ്‌റ്റോമെട്രിസ്റ്റ് റിൻസിയ എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി.