മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴ്ഘടകമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്നസമസ്ത ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മനാമ സമസ്ത ഓഡിറ്റോറിയത്തിൽനടന്ന 16 ഏരിയ കമ്മറ്റികളിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട കൗൺസിമാരുടെ മീറ്റിങ്ങിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽസമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീൻ കോയ തങ്ങൾ അദ്ധ്വക്ഷത വഹിച്ചു.സൗദി SIC ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി റിട്ടേണിങ് ഓഫീസറായി , വി കെ കുഞ്ഞഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു.

എസ് എം അബ്ദുൽ വാഹിദ് സാഹിബ് റിപ്പോർട്ട് അവതരിപ്പിച്ചു.പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ, വർക്കിങ് പ്രസിഡണ്ട്വി കെ കുഞ്ഞഹമ്മദ് ഹാജി ,ജനറൽ സെക്രട്ടറി
എസ് .എം . അബ്ദുൽ വാഹിദ്ട്രഷറർഎസ്. കെ. നൗഷാദ്

ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്,വൈസ് പ്രസിഡണ്ട് മാർ
മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ ,സയ്യിദ് യാസർ ജിഫ് രി , കളത്തിൽ മുസ്തഫ,ഹാഫിള് ഷറഫുദ്ദീൻ മൗലവി,ജേ : സെക്രട്ടറിമാർകെ. എം .എസ് മൗലവി, ഹംസ അൻവരി മോളൂർ, ശഹീം ദാരിമി ഗലാലി,അബ്ദുൽ ലത്തീഫ് പയന്തോങ്ങ്, എന്നിവരെയും തിരഞ്ഞെടുത്തു .പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചുമുഹമ്മദ് മുസലിയാർ ജിദാലി, .ഹനീഫ സൽമാനിയ്യ : , നിസാമുദ്ധീൻ മുഹറഖ്, ഉസ്മാൻ ഹമദ് ടൗൺ, മുത്തലിബ് ഹൂറ, നവാസ്,
ഇസ്മായീൽ ഉമ്മുൽ ഹസം, ഇസ്സുദ്ധീൻ ഹിദ്ദ് , സംസാരിച്ചു.മുസ്തഫ കളത്തിൽ നന്ദി പറഞ്ഞു.