മനാമ: കെ എം സി സി ബഹ്‌റൈൻ സാംസ്‌കാരിക വേദിയായ ഒലീവ് ചർച്ച സദസ്സ് സംഘടിപ്പിച്ചു. കെഎംസിസി ആസ്ഥാനത് നടന്ന പരിപാടിയിൽ രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു കൊണ്ട് സമുദായം ഐക്യപ്പെടലിന്റെ മാർഗ്ഗം സ്വീകരിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ നിർദ്ദേശിച്ചു. 2024 ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മതേതര ചേരിക്ക് കരുത്ത് പകരുന്ന രൂപത്തിൽ സമുദായ വോട്ടുകൾ ഏകീകരിക്കണമെന്ന അഭിപ്രായമാണ് രൂപപ്പെട്ടത്.

ഷൗക്കത്ത് ഫൈസി (സമസ്ത ബഹ്‌റൈൻ) സൈനുദ്ധീൻ സഖാഫി (ICF) സയ്യിദ് റമദാൻ നദവി (ഫണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ) സൈഫുള്ള കാസിം (KNM) മുഹമ്മദ് ചേലക്കാട് ( ICS ) ഹംസ മേപ്പാടി (ഇന്ത്യൻ ഇസ്ലാഹി സെന്റർ ) സാബിഖ് ബിൻ യഹ്യ (വിസ്ഡം ബഹ്‌റൈൻ) ഷംസുദ്ധീൻ വെള്ളികുളങ്ങര (KMCC ബഹ്‌റൈൻ) തുടങ്ങിയർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വിഷയാവതരണംറഫീഖ് തോട്ടക്കരയുംമോഡറേറ്റർ സഹിൽ തൊടുപുഴയും നിർവ്വഹിച്ചു.അസ്ലം വടകര സ്വാഗതവും, അഷ്‌കർ വടകര നന്ദിയും പറഞ്ഞു