- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കെ.എം.സി.സി. വടകര മണ്ഡലം കമ്മിറ്റി ഡസേർട്ട് കോമ്പറ്റീഷൻ സംഘടിപിച്ചു
മനാമ :ബഹ്‌റൈൻ കെ.എം.സി.സി. വടകര മണ്ഡലം കമ്മിറ്റി 'ഹെൽത്ത് ഈസ് വെൽത്ത്' എന്ന ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകൾക്ക് വേണ്ടി നടത്തിയഡസേർട്ട് കോമ്പറ്റീഷൻ,
കിഡ്‌സ് ഫൺഡേ,എന്നിവ ജനപങ്കാളിത്വത്തോടെ മനാമ കെ.എം.സി.സി ഹാളിൽ വെച്ച് വളരെ ഭംഗിയായി നടത്തപ്പെട്ടു.
ഡെസ്സേർട്ട് ഡിലൈറ്റ് മത്സരത്തിൽ വളരെ വാശിയോടെ മുപ്പത്തിരണ്ട് മത്സാരാർത്ഥികൾ തങ്ങളുടെ രുചി വൈഭവങ്ങൾ പാചക നിപുണതയോടെ പ്രകടമാക്കി. മൽസര പരിപാടികൾ വളരെ ആഘർഷണീയവും പുതുമയാർന്നതുമായിരുന്നു.
വനിതാ വിങ് സംസ്ഥാന ജനറൽ സെക്രട്ടറി ആസഫ മുനീർ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷാന ഹാഫിസ്, മാഹിറ സമീർ, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി മുഫസിനാ ഫാസിൽ, ജസീല ഷഹീർ, എന്നിവർ ആശംസകൾ അർപ്പിച്ചു.ചീഫ് ജഡ്ജസായി ലുലു ചെഫ് യു കെ ബാലൻ , സിജി ബിനു എന്നിവർ വിജയികളെ കണ്ടെത്തി.മത്സരത്തിൽ ഒന്നാം സ്ഥാനം: അഫ്‌സരി നവാസ് കാസർഗോഡ്,രണ്ടാം സ്ഥാനം:ലിയാന ദിൽദാർ,
മൂന്നാം സ്ഥാനം: നശ്വ ഷൈജൽ,ഷഹ്‌സിന ഷറഫു,എന്നിവർ കരസ്ഥമാക്കി.
എല്ലാ മത്സരാർത്ഥികളും വളരെ മികച്ച രീതിയിലുള്ള പ്രകടനം തന്നെ കാഴ്ച വെച്ചുവെന്നും വടകര മണ്ഡലത്തിന്റെ ഈ ഒരു മൽസരം ബഹ്‌റൈനിൽ ഇതു വരെ നടന്ന ഫൂഡ് കോംബറ്റീഷനിൽ മികച്ചതും വ്യത്യസ്തമായതും മനോഹരമായതുമാണെന്നു ചീഫ് ജഡ്ജ് ചെഫ് യു.കെ.ബാലൻ അഭിപ്രായപ്പെട്ടു.
കുട്ടികളുടെ വിവിധ ഇനം മത്സര പരിപാടികൾ എന്നിവകെ.എം.സി.സി'യുടെ മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെട്ടു.ഡസേർട്ട് കോമ്പറ്റീഷൻ മൽസരാർത്ഥികൾക്കെല്ലാം തന്നെ സർട്ടിഫിക്കറ്റും ആഘർഷണീയമായ സമ്മാനങ്ങളും വിതരണം ചെയ്തു.
ഒന്നാം സമ്മാനം ഗോൾഡ് കോയിനും രണ്ടും മൂന്നും സ്ഥാനത്തുള്ളവർക്ക് ആകർഷണീയമായ സമ്മാനങ്ങളും നൽകി.കുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വടകര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് :- അഷ്‌കർ വടകര , സെക്രട്ടറി :- അലി ഒഞ്ചിയം , മറ്റു ഭാരവാഹികളായ ഷൈജൽ നരിക്കോത്ത് , ഹാഫിസ് വള്ളിക്കാട്, റഫീഖ് പുളിക്കൂൽ, അൻവർ വടകര, ഹുസൈൻ വടകര, ഫാസിൽ അഴിയൂർ, മൊയ്ദു കല്ലിയോട്ട്, അബ്ദുൽ കാദർ പുതുപ്പണം, ഫൈസൽ മടപ്പള്ളി, ഹനീഫ വെള്ളിക്കുളങ്ങര, ഷഹീർ പയ്യോളി, സമീർ ടൂറിസ്റ്റ് എന്നിവർ നേതൃത്വം നൽകി. സംസ്ഥാന , ജില്ല , മണ്ഡലം , പഞ്ചായത്ത് ഏരിയ ഭാരവാഹികൾ പങ്കെടുത്ത പരുപാടിയിൽ അഫ്‌സ മുഹമ്മദ് അലി, സ്വാഗതം പറഞ്ഞ ചടങ്ങിൽ വഹീദ ഹനീഫ് അധ്യക്ഷധവഹിച്ചു.