മ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ, നാലാമത് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പയിൻ മുഹറഖ് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വെച്ചു നടന്നു.ഓഗസ്റ്റ് 4 ആം തിയതി വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 12.30 വരെ സംഘടിപ്പിച്ച ക്യാമ്പിൽ 60 പേര് പങ്കെടുത്തു.

ബഹറിനിലെ പ്രമുഖ സാമൂഹിക, ചാരിറ്റി പ്രവർത്തകനും,സൽമാനിയ മെഡിക്കൽ കോളേജ് മേധാവിയുമായ ക്യാൻസർ കെയർ ചെയർമാൻ Dr. ചെറിയാൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ, സാമൂഹിക പ്രവർത്തകരായ കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, സീനിയർ സോഷ്യൽ worker, വിവിധ സംഘടനകളുടെ രക്ഷാധികാരി K.T സലീം, ബഹ്റൈനിലെ സോഷ്യൽ ആക്റ്റീവിസ്റ്റ്, യോഗ ട്രൈനെർ ഫാത്തിമ അൽ മൻസൂറി എന്നിവർ ചീഫ് ഗസ്റ്റ്

നമ്മൾ ചാവക്കാട്ടുക്കാർ ബഹ്റൈൻ പ്രസിഡണ്ട് ഫിറോസ് തിരുവത്ര,അധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഷാദ് അമാനത്തു സ്വാഗതവും,ഷിബു നന്ദിയും അറിയിച്ചു. പ്രോഗ്രാം കൺവീനർ ഫാറൂഖ് P കൊച്ചൻ, ഷുഹൈബ്, ഷെജീർ, ഷാജഹാൻ, കലിം, അഭിലാഷ്, വൈശാഖ്, യുസുഫ് അലി, ഷഫീഖ് അവിയൂർ, സിറാജ്, സുഹൈൽ, ഫഹദ്, വിജയൻ എന്നിവർ ക്യാമ്പിന്നു നേതൃത്വം നൽകി.