- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ മാർത്തോമ്മാ ഹോംലാൻഡ് ഫെലോഷിപ്പ് യോഗം സംഘടിപ്പിച്ചു
ബഹ്റൈൻ മാർത്തോമ്മാ ഹോംലാൻഡ് ഫെലോഷിപ്പിന്റെ 14-മത് യോഗം ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച്ച, ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ വച്ചു നടത്തപ്പെട്ടു. അഭിവന്ദ്യ ഡോ. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌കോപ്പാ സമ്മേളനം ഉദ്ഘാടനം ചെയ്തു.
റവ. ജേക്കബ് വി.ജോർജ് അധ്യക്ഷം വഹിച്ച യോഗത്തിൽ കൺവീനർ എബി കെ. തോമസ് സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ഏബ്രഹാം ശാമുവേൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർഎം. എം. ജോൺ കണക്ക് അവതരിപ്പിക്കുകയും ചെയ്തു. ഇടവക മുൻ വികാരിമാരായ വെരി. റവ. സ്‌കറിയ എബ്രഹാം, വെരി. റവ. ടി കെ മാത്യു, റവ. കെ. എൻ. ജോൺ, റവ. സാബു ജോർജ്, റവ. മാത്യൂസ് ചാണ്ടി, റവ. ചാക്കോ തോമസ്, റവ. വി പി. ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. 200-ൽ അധികം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ എം. വൈ. ഗീവർഗീസ് നന്ദി അറിയിക്കുകയും ചെയ്തു
Next Story