- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ 'കണക്റ്റിങ് പീപ്പിൾ' എന്ന പരിപാടി സംഘടിപ്പിച്ചു
മനാമ :പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ 'കണക്റ്റിങ് പീപ്പിൾ' എന്ന പരിപാടി സംഘടിപ്പിച്ചു.ഓഗസ്റ്റ് 12ന് രാത്രി 8:00 മണിക്ക് ഉമൽഹാസമിലെ പ്രശസ്തമായ കിംസ് ഹെൽത്ത് ബഹ്റൈൻ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തിയത്.
രണ്ടു സെഷൻ ആയിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത് - ആദ്യത്തേതിൽ ജീവിതശൈലി മാറ്റങ്ങളും ആരോഗ്യവു എന്ന വിഷയത്തിൽ കിംസ് ഹെൽത്ത് ബഹ്റൈനിൽ നിന്നുള്ള ഓർത്തോപീഡിക്സിലെ വിദഗ്ധ ഡോ. സുശ്രുത് ശ്രീനിവാസ് സംസാരിച്ചു. ഏറ്റവും മികച്ച ആരോഗ്യത്തോടെയും, ചിട്ടയോടെയും ഉള്ള ജീവിതം നയിക്കുവാൻ നമ്മുടെ ജീവിതശൈലിയെ എങ്ങിനെയെല്ലാം മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചുള്ള അമൂല്യമായ ഉൾക്കാഴ്ചകൾ ഡോ. ശ്രീനിവാസ് പങ്കുവെച്ചു.
തുടർന്ന് , 'സുരക്ഷിത കുടിയേറ്റം' എന്ന വിഷയത്തെ കുറിച്ചുള്ള പാനൽ ചർച്ചയും നടന്നു. സുരക്ഷിതമായ കുടിയേറ്റത്തിന്റെ സങ്കീർണ്ണമായ വശങ്ങൾ പഠിക്കുന്ന നിയമ വിദഗ്ധരും കമ്മ്യൂണിറ്റി നേതാക്കളും അടങ്ങുന്നതാണ് ചർച്ചയിൽ പങ്കെടുത്ത പാനലംഗങ്ങൾ . മുതിർന്ന പത്രപ്രവർത്തക ശ്രീമതി രാജി ഉണ്ണികൃഷ്ണൻ ചർച്ച നിയന്ത്രിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകളും പരിഹാരങ്ങളും ചർച്ചയിൽ വിഷയമായി .
പ്രവാസി ലീഗൽ സെൽ മുന്നോട്ടുവക്കുന്ന വിഷയത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വിവിധ എംബസികളിലെ വിശിഷ്ട നയതന്ത്രജ്ഞരും പരിപാടിയിൽ പങ്കെടുത്തു. . പല രാജ്യങ്ങളിലെ പരന്മാരും അവരുടെ ആശങ്കൾ പങ്കു വെച്ചു .
ഗ്ലോബൽ പിആർഒയും ,പ്രവാസി ലീഗൽ കൺട്രി ഹെഡ് ശ്രീ.സുധീർ തിരുനിലത്ത് തന്റെ സ്വാഗത പ്രസംഗത്തിൽ, സുരക്ഷിതമായ കുടിയേറ്റത്തിന്റെ പരമപ്രധാനമായ പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സംഘടന വഹിക്കുന്ന നിർണായക പങ്കും ഊന്നിപ്പറഞ്ഞു.
പ്രവാസി ലീഗൽ സെല്ലിന്റെ ഗവേർണിങ് ബോഡി അംഗം ശ്രീമതി രമൺപ്രീത് പരിപാടികൾ നിയന്ത്രിച്ചു .
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലവർക്കും അതിഥികൾക്കും സഹകരിച്ചവർക്കും പ്രവാസി ലീഗൽ സെൽ (PLC) ജനറൽ സെക്രട്ടറി ശ്രീമതി സുഷമ നന്ദി രേഖപ്പെടുത്തി.
കുടിയേറ്റക്കാരെ ശാക്തീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രവാസി ലീഗൽ സെൽ പ്രതിജ്ഞാ ബദ്ധമാണെന്നും , സുരക്ഷിതവും വേണ്ടത്ര അറിവോടെയും ഉള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിൽ ഈ പ്രോഗ്രാം നിർണ്ണായക പങ്ക് വഹിക്കുന്നതായും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
PLC ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ( സുപ്രീം കോർട്ട് ഓൺ റെക്കോർഡ് ), ഹുസൈൻ അൽ ഹുസൈനി (തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം ), ശ്രീ രവി ശങ്കർ ശുക്ല (ഇന്ത്യൻ എംബസിയിൽ നിന്നുള്ള സെക്കൻഡ് സെക്രട്ടറി),
ശ്രീ. എം.ഡി. മഹ്ഫുജൂർ റഹ്മാൻ ഫസ്റ്റ് സെക്രട്ടറി (തൊഴിൽ) ബംഗ്ലാദേശ് എംബസി), നേപ്പാൾ എംബസിയിൽ നിന്നുള്ള ശ്രീമതി ജമുന കഫ്‌ളെ ലേബർ അറ്റാഷെ, , ഷഷിക സോമരത്നെ ചാൻസറി (ശ്രീലങ്കൻ എംബസി മേധാവി), ശ്രീ.ചബ്ബിലാൽ ബഹു. നേപ്പാൾ ക്ലബ്ബിന്റെ പ്രസിഡന്റ്, കെനിയൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ശ്രീ. ജോർജ്ജ് മുത്തൂരി, വിവിധ അസോസിയേഷനുകളിൽ നിന്നുള്ള മറ്റ് ഭാരവാഹികൾ, PLC പാനൽ അഭിഭാഷകൻ അഡ്വ. താരിഖ് അലോൺ, അഡ്വ. വി.കെ.തോമസ്, അഡ്വ.വഫ അൻസാരി, അഡ്വ. മുഹമ്മദ് മക്ലൂഖ്, അഡ്വ. മാധവൻ കല്ലത്ത്, സീനിയർ ഡോക്ടർ ഡോ.സന്ദു, എന്നിവരും പങ്കെടുത്തു