വോയ്സ് ഓഫ് ആലപ്പിയുടെ സ്ഥാപകനിൽ ഒരാളും ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ അശോകൻ താമരക്കുളം 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നു. ആലപ്പുഴ ജില്ലയിലെ താമരക്കുളമാണ് അദ്ദേഹത്തിന്റെ സ്വദേശം, വോയ്സ് ഓഫ് ആലപ്പി ഇന്ത്യൻ ഡെലീറ്റസിൽ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങിൽ വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരികൾ ആയ Dr. പി വി ചെറിയാൻ, കെ ആർ നായർ, സയ്യദ് റമ്ദാൻ നദ്വി, എക്‌സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ വനിതാ വിഭാഗം അംഗങ്ങളും കുടുംബാങ്ങങ്ങളും പങ്കെടുത്തു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യ്ക്ഷനായ ചടങ്ങിൽ സെക്രട്ടറി ധനേഷ് മുരളി ഏവരെയും സ്വാഗതം ചെയ്തു. അശോകൻ താമരക്കുളത്തിന്റെ യാത്രയയപ്പിനു എത്തിച്ചേർന്ന എല്ലാവർക്കും വോയ്സ് ഓഫ് ആലപ്പി ട്രഷറർ ഗിരീഷ് കുമാർ നന്ദി രേഖപ്പെടുത്തി.