- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.വൈ.സി.സി ബഹ്റിന്റെ 2023-24 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
മനാമ;' സാമൂഹിക നന്മയ്ക്കു സമർപ്പിത യുവത്വം' എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കഴിഞ്ഞ 10 വർഷമായി ബഹറിനിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ആതുര കലാ കായിക മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കു പുറത്തെ ആദ്യ കോൺഗ്രസ്സ് യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ മെമ്പർഷിപ്പ് ക്യാമ്പയിനു തുടക്കം കുറിചു. ആദ്യ മെമ്പർഷിപ് സുധീറിന് നൽകി പ്രസിഡണ്ട് ഫാസിൽ വട്ടോളി ഉത്ഘാടനം നിർവഹിച്ചു.
ക്വിറ്റ് ഇന്ത്യദിനത്തിൽ ആരംഭിച്ച ക്യാമ്പയിൻ സെപ്റ്റംബർ 9 വരെയാണ് നടക്കുക.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ സംഘടനയോട് ചേർത്ത് നിർത്തുകയാണ് ലക്ഷ്യം.
സംഘടനയിലേക്കു പുതുതായി കടന്നുവരുന്നവർക്ക് അംഗത്വം എടുക്കുവാനും, നിലവിലുള്ള അംഗങ്ങൾ അവരുടെ അംഗത്വം പുതുക്കുവാനുമായി താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഉപയോഗിക്കാം.
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്റൈൻ) ൽ അണിചേർന്നു ഒന്നിച്ചു പ്രവർത്തിക്കുവാൻ ഏവരെയും ഞങ്ങൾ സ്വാഗതം ചെയ്തുകൊള്ളുന്നതായി പ്രസിഡണ്ട് ഫാസിൽ വട്ടോളി സെക്രട്ടറി അലൻ ഐസക്,ട്രഷരർ നിധീഷ് ചന്ദ്രൻ, മെമ്പർഷിപ് കൺവീനർ അജ്മൽ ചാലിൽ എന്നിവർ അറിയിച്ചു.
ഗൂഗിൾ ഫോം : https://forms.gle/od6J3WEEBQ22T7bo6