മനാമ / കണ്ണൂർ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ( ഐ വൈ സി സി ) ബഹ്റൈൻ, ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്നലാൽസൺ മെമോറിയൽ വിദ്യാനിധി സ്‌കോളർഷിപ്പിന്റെ മൂന്നാം ഘട്ടം വിതരണം ചെയ്തു.ഐ വൈ സി സി എക്‌സിക്യൂട്ടീവ് അംഗം ആയിരിക്കെ മരണപ്പെട്ട തൃശൂർ പുള്ള് സ്വദേശി ലാൽസന്റെ സ്മരണാർദ്ധം ടൂബ്ലി /സൽമാബാദ് ഏരിയ കമ്മറ്റി പ്രതിവർഷം നൽകുന്ന സ്‌ക്കോളർഷിപ്പാണിത് .ഐവൈസിസി മുൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്തിന്റെ സാന്നിധ്യത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു.

പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.വി.ഗോപാലൻ, വാർഡ് മെമ്പർ ദൃശ്യാ ദിനേശൻ, .വി.കുഞ്ഞിരാമൻ, വി.വി സി.ബാലൻ, ഇ. വിജയൻ മാസ്റ്റർ, വി.വി.രാജൻ കെ.ബി.സൈമൺ, കെ.വി.സുരാഗ് എന്നിവർ പ്രസംഗിച്ചു. വരും വർഷങ്ങളിലും ആദ്യം തൃശൂർ, ശേഷം കാസറഗോഡ്, മൂന്നാം ഘട്ടം കണ്ണൂർ എന്നിവടങ്ങളിൽ നൽകിയ വിദ്യാനിധി സ്‌കോളർഷിപ്പ് കേരളത്തിലെ മറ്റു ജില്ലകളിൽ കൂടെ തുടർന്ന് പോകുമെന്ന് ഐ വൈ സി സി ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റി പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളം, സെക്രട്ടറി സലീം ചടയമംഗലം, ട്രെഷറർ ആശിഖ് ഓയൂർ എന്നിവർ അറിയിച്ചു.