പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ യൂഡീഫ് വിജയം സുനിശ്ചിതം ആണെന്ന് ഐവൈസിസി സംഘടിപ്പിച്ച പുതുപ്പള്ളി തെരഞ്ഞെടുപ്പു കൺവെൻഷൻ അഭിപ്രായപെട്ടു, സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന കൺവെൻഷൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു, ഐവൈസിസി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷൻ ആയ പരിപാടിയിൽ കെഎംസിസി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം മുഖ്യപ്രഭാഷണം നടത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ വികസന കാഴ്ചപ്പാടിനു ജനങ്ങൾ നൽകിയ അംഗീകരമാണ് 53 വർഷം അദ്ദേഹം പുതുപ്പള്ളിയുടെ ജനപ്രതിനിധി ആയി അജയ്യനായി തുടർന്നത്, അദ്ദേഹത്തിന്റെ യഥാർത്ഥ പിന്തുടർച്ചവകാശി ആയ മകൻ ചാണ്ടി ഉമ്മനെ തന്നെ ജനകീയ വികസനം നടപ്പാക്കാൻ ജനങ്ങൾ തെരഞ്ഞെടുക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബഷീർ അമ്പലായി അഭിപ്രായപെട്ടു, ആർഎംപി പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, അജിത് കുമാർ കണ്ണൂർ, ലത്തീഫ് കെ, ബേസിൽ നെല്ലിമറ്റം, അനസ് റഹിം, ബ്ലസ്സൻ മാത്യു എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ മരണപ്പെട്ട സ്വകാര്യ ആശുപത്രി ജീവനക്കാരുടെ നിര്യാണത്തിൽ അനുശോചിച്ച് മൗനചാരണം നടത്തി. സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു