മനാമ : ഐവൈസിസി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാ കായിക പരിപാടികളോടെ 'പൂവണി പോന്നോണം' ഓണാഘോഷം സംഘടിപ്പിച്ചു. അൽമക്കീന ലേബർ അക്കമോഡേഷനിൽ തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.രാവിലെ 11.00 മണിക്ക് പൂക്കളം ഇട്ട് ആരംഭിച്ച പരിപാടികൾ ആറ് മണിവരെ നീണ്ടു. വിവിധ നാടൻ കായിക മത്സരങ്ങളും കലാ പരിപാടികളും അരങ്ങേരി. തൊഴിലാളികൾക്കും ഐവൈസിസി കുടുംബഗങ്ങൾക്കും പുതിയ ഒരു അനുഭവമായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഓണപാട്ടുകളും പരിപാടിക്ക് മാറ്റുകൂട്ടി.

ഐവൈസിസി പ്രസിഡണ്ട് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സദസ്സ് കൊല്ലം പാർലമെന്റ് അംഗം എൻ കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള വിശിഷ്ട അതിഥി യായിരുന്നു. സെക്രട്ടറി അലൻ ഐസക് സ്വാഗതവും പ്രോഗ്രാം കൺവീനർ ബേസിൽ നെല്ലിമറ്റം നന്ദിയും പറഞ്ഞു.സാമൂഹിക പ്രവർത്തകരായ ബഷീർ ആംബലായി, ശ്രീമതി ഷെമിലി പി ജോൺ, അനിൽ കുമാർ യു കെ, ടോബി മാത്യു എന്നിവർ പങ്കെടുത്തു.ട്രഷറർ നിധീഷ് ചന്ദ്രൻ, കോർ കമ്മറ്റി ഭാരവാഹികളായ വിൻസു കൂത്തപ്പള്ളി,അനസ് റഹിം,ഹരി ഭാസ്‌കർ, ജിജോമോൻ മാത്യു, ജോൺസൻ കൊച്ചി, ഷിബിൻ തോമസ്, ജയഫർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി