ഹ്റൈനിലെ ഫുട്‌ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40ബ്രെദർസ് ഓണാഘോഷത്തിന്റെ ഭാഗമായി പോന്നോണം പെനാൽറ്റി ഷൂട്ട്ഔട്ട് ടൂർണമെന്റ് സംഘടിപ്പിച്ചുബഹ്റൈൻ സിഞ്ചിലെ അൽ അഹ്ലി ഗ്രൗണ്ടിൽ നടന്ന ഷൂട്ട് ഔട്ട് മത്സരത്തിൽ ബഹ്റൈനിലെ പ്രമുഖ 24 ടീമുകൾ മാറ്റുരച്ചു.
 
വിജയികൾക്ക് ട്രോഫി ശ്രീ മുത്തപ്പൻ എഫ് സി ഒന്നാം സ്ഥാനത്തിനും, ട്രോഫി ചദ്രയാൻ എഫ് സി രണ്ടാം സ്ഥാനനാവും ലഭിച്ചു, ടൂർണമെന്റിലെ ഏറ്റവും നല്ല ഗോൾ കീപ്പേർക്കു േട്രോഫി ശ്രീ മുത്തപ്പൻ എഫ് സി യുടെ നിധിൻ, ബെസ്റ്റ് പ്ലയെർക്കു ചന്ദ്രയാൻ എഫ് സി കളിക്കാരൻ ജലീൽ ജെ പി കെ ക്കും സമ്മാനിച്ചു, ഉത്ഘാടനം ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ മോനിച്ചൻ, ഭാസ്‌കരൻ ഇടത്തോടി, നിസാർ ഉസ്മാൻ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ബാബു, മൊയ്ദീൻ , ഇസ്മായിൽ, മുസ്തഫ, എന്നിവരും എക്‌സിക്യൂട്ടീവ് മെമ്പർമാരായ സലിം അബ്ദുല്ലഹ് നൗഫൽ ഡോൺ ജാക്ക്‌സൺ ഖലീൽ ഷറഫുദീൻ ശകീർ പ്രസാദ് തുടങ്ങിയവർ ടൂർമനെന്റിന് നേത്രത്വം നൽകി.