വിദേശ മലയാളികൾക്കിടയിൽ മറ്റെവിടെയുമില്ലാത്ത ഓണാഘോഷമാണ് ബഹറൈൻ കേരളീയ സമൂഹത്തിൽേ അരങ്ങേറുന്നത്. ഇത്രയും സമാധാനത്തോടെയും സന്തോഷത്തോടെയും ഓണം ആഘോഷിക്കുന്ന മലയാളികൾ കേരളത്തിൽ പോലുമില്ല എന്ന് രമ്യ ഹരിദാസ് എംപി അഭിപ്രായപ്പെട്ടു.

കേരളീയ സമൂഹത്തിന്റെ സാംസ്കാരികവും കലാപരവുമായ പ്രാതിനിധ്യമാണ് ബഹറൈൻ കേരളീയ സമാജം നിർവ്വഹിക്കുന്നതെന്ന് കവിയും ഗാനരചിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

കല്ലറ ഗോപന്റെ നേതൃത്വത്തിൽ നടന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തി നടന്ന ഗാനമേളയും അരങ്ങേറി

ബി.കെ എസ് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള അദ്ധ്വക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതവും ശ്രാവണം കൺവീനർ സുനിഷ് സാസ്‌ക്കോ നന്ദിയും പറഞ്ഞു.