മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ് ലൻ പൊന്നോണം സീസൺ 4 എന്ന പേരിൽ വിപുലമായി ആഘോഷിച്ചു, മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടന്ന ആഘോഷം രാവിലേ 11 മണിക്ക് തുടങ്ങി രാത്രി 1 മണിക്ക് ആണ് അവസാനിച്ചത്, വിഭവ സമൃദ്ധമായ സദ്യയോട് കൂടി തുടങ്ങിയ ആഘോഷ പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി, വിവിധ ഓണക്കാല കളികളുടെ അകമ്പടിയോടെ കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിത്യസ്തമായ കലാ പരിപാടികൾ ഉണ്ടായിരുന്നു,എം എം എസ് സർഗവേദി, എം എം എസ് വനിതാ വേദി, എം എം എസ് മഞ്ചാടി ബാലവേദി തുടങ്ങി മുഹറഖ് മലയാളി സമാജം കുടുംബാംഗങ്ങളും ബഹ്റൈൻ ബി എം സി ഡാൻസ് ടീം, മിന്നൽ ബീറ്റ്‌സ് തുടങ്ങി നിരവധി ടീമുകളുടെ വിവിധ കലാ പരിപാടികൾ ഉണ്ടായിരുന്നു.

പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂറിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഡോ. ഹസൻ ഈദ് ബുഖമാസ് എം പി ഉദ്ഘാടനം ചെയ്തു, മുഹറഖ് മുൻസിപ്പൽ കൗൺസിലർ ദലാൽ ഈസ അൽ മുഖാവി മുഖ്യാതിഥി ആയിരുന്നു,ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, രക്ഷധികാരി എബ്രഹാം ജോൺ, ഷമാൽ കൊണ്ട്രാക്റ്റിങ് എം ഡി മുഹമ്മദ് സഹീർ, ട്രഷറർ ബാബു എം കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈത്തരത്തിന് പ്രത്വേക ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.

ഷമാൽ കൊണ്ടാക്റ്റിങ് എം ഡി മുഹമ്മദ് സഹീറിനും ലുലു മുഹറഖ് ബ്രാഞ്ച് മാനേജർ ഇസ്മായിലിനും ഹഫ്‌സ യുണിഫോം സിറ്റി ഉടമ നൗഷാദിനുമുള്ള ഉപഹാരങ്ങളും ഭാരവാഹികൾ കൈമാറി, പ്രവാസ കഥാകാരനുള്ള ആദരവ് ശ്രീ. അക്‌ബർ താമരക്കുളം ഏറ്റുവാങ്ങി.

അഹ് ലൻ പോന്നോണ ആഘോഷ കമ്മറ്റി ജനറൽ കൺവീനർ അനസ് റഹിം സ്വാഗതം ആശംസിച്ചു, സെക്രട്ടറി രജീഷ് പിസി നന്ദി പറഞ്ഞു.പ്രവാസി സാമൂഹിക കലാ സാംസ്‌കാരിക ജീവകാരുണ്യ സംഘടന നേതാക്കൾ ആയ ജവാദ് പാഷ, സുധീർ തിരുനിലത്തു, നിസാർ കൊല്ലം, ഗഫൂർ കൈപ്പമംഗലം, മനോജ് വടകര, ഷെമിലി പി ജോൺ,ഫാസിൽ വട്ടോളി, അലൻ ഐസക്ക്,പ്രകാശ് വടകര, ജയ മേനോൻ, സെയ്ദ് ഹനീഫ്, മോനി ഓടകണ്ടത്തിൽ,ബിജു ജോർജ്ജ്,തോമസ് ഫിലിപ്പ്, അൻവർ ശൂരനാട്, അബ്ദുൽ മജീദ് തണൽ, ജയേഷ് താന്നിക്കൽ,ഹസൻ വി മുഹമ്മദ്, സദാനന്ദൻ എന്നിവർ പങ്കെടുത്തു, അഹ്ലൻ പൊന്നോണ ആഘോഷ കമ്മറ്റി ഭാരവാഹികൾ അൻവർ നിലമ്പൂർ, ഫിറോസ് വെളിയങ്കോട്, സുനിൽ കുമാർ, തങ്കച്ചൻ, മൻഷീർ, അബ്ദുൽ റഹുമാൻ, മുജീബ് വെളിയങ്കോട്, ആനന്ദ് വേണുഗോപാൽ, പ്രമോദ് വടകര എന്നിവർ നേതൃത്വം നൽകി.