മനാമ : പവിഴ ദീപിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശമായ ജെസിസി ബിഗ് ബാഷ് ക്രിക്കറ്റ് ലീഗ് പന്ത്രണ്ടാം സീസണ് സെപ്റ്റംബർ 29 വെള്ളിയാഴ്‌ച്ച തുടക്കം ആകുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്റൈനിലെ പ്രമുഖരായ എട്ടു ടീമുകൾ രണ്ടു ഗ്രൂപുകളിൽ ആയി ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഗ്രുപ്പ് ചാമ്പ്യന്മ്മാർ സെമി ഫൈനലിൽ ഏറ്റു മുട്ടും. ടൂർണമെന്റിനു മുന്നോടിയായി സംഘാടകരായ ജിദാഫ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ ജെഴ്‌സി പ്രകാശനം ചെയ്തു. ക്യാപ്റ്റൻ നസീർ പ്രകാശന കർമം നിർവഹിച്ചു