വേൾഡ് മലയാളീ കൗൺസിൽ ബഹറിൻ പ്രൊവിൻസിന്റെ വാർഷിക ജനറൽ കൗൺസിൽ യോഗം ശനിയാഴ്ച വൈകീട്ട് 7.30 ന് ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റിൽ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമൂവലിന്റെ അധ്യക്ഷതയിൽ ചേർന്നു . വൈസ് പ്രസിഡണ്ട് ഹരീഷ് നായർ സ്വാഗതവും. പ്രസിഡണ്ട് എബ്രഹാം സാമൂവൽ കഴിഞ്ഞ വർഷ ത്തെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു .

തുടർന്ന് വേൾഡ് മലയാളീ കൗൺസിലിന്റെ ഗ്ലോബൽ, റീജിയണൽ പ്രവർത്തനങ്ങളെ ക്കുറിച്ചും നിയമാവലിയെക്കുറിച്ചും ഗ്ലോബൽ ഇലക്ഷൻ കമ്മീഷ ണർ ജെയിംസ് ജോൺ വിശദീകരിച്ചു . ജനറൽ കൗൺസിലിന്റെ അജണ്ട പ്രകാരം 2023 - 2025 വർഷത്തേക്കു ള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനായി വേൾഡ് മലയാളീ കൗൺസിൽ മിഡിൽ ഈസ്റ്റ് ചെയർമാനും ബഹറിൻ പ്രൊവിൻസ് ഇലക്ഷൻ കമ്മീഷണറുമായ രാധാകൃഷ്ണൻ തെരുവത്തിനെ യോഗം ചുമതലപ്പെടുത്തി. വേൾഡ് മലയാളീ കൗൺസിലിന്റെ നിയമാവലി യുടെ അടിസ്ഥാനത്തിൽ സമയ ക്രമം പാലിച്ച് ലഭിച്ച നാമ നിർദേശ പത്രിക പ്രകാരം 2023 - 2025 വർഷത്തേക്കുള്ള ഭരണ സമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു .

കെ .ജി. ദേവരാജ് (ചെയർമാൻ), എബ്രഹാം സാമൂവൽ ( പ്രസിഡണ്ട്), അമൽ ദേവ് .ഒ.കെ (ജനറൽ സെക്രട്ടറി), ഹരീഷ് നായർ (ട്രഷറർ), ഡോ. സുരഭില പട്ടാളി (വൈസ് ചെയർ പേർസൺ), നസീർ .എ.എം, വിനോദ് നാരായണൻ (വൈസ് ചെയർമാന്മാർ) ഡോക്ടർ. ഡെസ്മണ്ട് ഗോമസ്, തോമസ് വൈദ്യൻ, ഉഷ സുരേഷ് (വൈസ് പ്രസിഡണ്ട്മാർ) സാമ്രാജ് .ആർ. നായർ (അസോസിയെറ്റ് സെക്രട്ടറി) ജിജോ ബേബി, അബ്ദുള്ള ബെല്ലിപ്പാടി, സുജിതുകൊട്ടാലാ (മെംബർസ്). ഷെജിൻ സുജിത്, മിനി പ്രമിലാസ്, അനു അല്ലൻ (വിമൻസ് ഫോറം ), ഡോ. റിസ്വാൻ നസീർ, ഡോ. പ്രിൻസ് പാപ്പച്ചൻ, ഡോ. എലിസബത്ത് ബേബി (മെഡിക്കൽ ഫോറം) എന്നിവരെ തിരഞ്ഞെടുത്തു.
പുതിയതായി തെരഞ്ഞെടുത്ത ഭരണസമിതി അംഗങ്ങളെ ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതം ചെയ്തു.

ചെയർമാൻ കെ .ജി . ദേവരാജ്, പ്രസിഡണ്ട് എബ്രഹാം സാമൂവൽ എന്നിവർ ഭരണ സമിതിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു . രാധാകൃഷ്ണൻ തെരുവത്ത് , ജയിംസ് ജോൺ, ഗ്ലോബൽ എജുക്കേഷൻ ഫോറം ജനറൽ സെക്രട്ടറി ഡോ. ഷെമിലി. പി .ജോൺ, മുൻ വൈസ് ചെയർപേഴ്‌സൺ നിർമല ജോസഫ് , ഡോ . ജിതേഷ് .സി എന്നിവർ ആശംസകൾ നേർന്നു ,
വൈസ് ചെയർമാൻ വിനോദ് നാരായൺ നന്ദി രേഖപ്പെടുത്തി.