മനാമ : നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ സംഘടിപ്പിക്കുന്ന പൂവേ പൊലി-2023 ഓണാഘോഷവും, കുടുംബ സംഗമവും പോസ്റ്റർ പ്രകാശനം നടത്തി.കൂട്ടായ്മ പ്രസിഡന്റ് ഫിറോസ് തിരുവത്രയിൽ നിന്നും കൂട്ടായ്മ രക്ഷാധികാരി ശ്രീ. രാജൻ ഏറ്റ് വാങ്ങി.

ഒക്ടോബർ-06 വെള്ളിയാഴ്‌ച്ച നബി സലയിലുള്ള മർമറിസ് ഗാർഡനിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.പ്രകാശനത്തിൽയൂസഫ് അലി, ഷുഹൈബ്, ശിവ ഗുരുവായൂർ, ഷാജഹാൻ, സുജിത്, ഫാറൂഖ്, ഷുഹൈബ്, ശാഹുൽ പാലക്കൽ, ഷജീർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ ഷഫീഖ് അവിയൂർ നന്ദി പറഞ്ഞു.