ഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിയുടെ ആദ്യ മത്സരത്തിൽ കെ. എൻ. ബി. എ കുഴിമറ്റം ചമ്പക്കര ടീമിനെയും, രണ്ടാം മത്സരത്തിൽ പുതുപ്പള്ളി ടീം കെ. എൻ. ബി. എ ചിങ്ങവനത്തിനെയും പരാജയപ്പെടുത്തി. BKNBF പ്രസിഡന്റ് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ ഉത്ഘടന സമ്മേളനത്തിൽ ഐ. സി. ആർ. എഫ്. ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു.

എൻവയോന്മെന്റൽ അഡ്വക്കറ്റ് കെയ് മെയ്തിങ് ടൂർണമെന്റ് പതാക ഉയർത്തി. പഴയ കാല നാടൻ പന്ത് കളി പ്രതിഭ കെ. ഇ. ഈശോ, ഒ. ഐ. സി. സി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒ. ഐ. സി. സി. ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ, വേൾഡ് മലയാളി കൗൺസിൽ ട്രഷറർ തോമസ് ഫിലിപ്പ്, ബി. കെ. എൻ. ബി. എഫ് രക്ഷധികാരി റെജി കുരുവിള, കെ. എൻ. ബി. എ. പ്രസിഡന്റ് മോബി കുര്യക്കോസ് , ബി. കെ. എൻ. ബി. എഫ്.സെക്രട്ടറി മനോഷ് കോര, സാജൻ തോമസ് എന്നിവർ എന്നിവർ ടൂർണമെന്റിന് ആശംസകൾ നേർന്നു