- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം സമുചിതമായി ആഘോഷിച്ചു
മനാമ: മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം സമുചിതമായി ആഘോഷിച്ചു .സൽമാനിയ ഇന്ത്യൻ ഡിലൈറ് പാർട്ടി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.
മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് എബി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ നിർവഹിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ആർ. പവിത്രൻ മുഖ്യ പ്രഭാഷണം നടത്തി .
ഗാന്ധിയൻ ദർശനങ്ങൾ പുതു തലമുറയ്ക്ക് പകർന്നു നൽകേണ്ടത് നമ്മുടെ കർത്തവ്യമാണ് എന്നും അതിനായി നാം ഒരോരുത്തരും പ്രയത്‌നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുൻ പ്രസിഡന്റുമാരായ ബാബൂ കുഞ്ഞിരാമൻ, അനിൽ തിരുവല്ല ,അനിൽ യു.കെ, ശങ്കരൻ പിള്ള , ചന്ദ്രബോസ് ,തോമസ് ഫിലിപ്പ്, സെയ്ദ് ഹനീഫ്,പി സി ഗോപാലൻ, ഹരീഷ് നായർ ,അൻവർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.മാസ്റ്റർ അലൻ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
ജനറൽ സെക്രട്ടറി സനൽ കുമാർ സ്വാഗതം ആശംസിച്ച യോഗത്തിനു പവിത്രൻ പൂക്കുറ്റി നന്ദി പ്രകാശിപ്പിച്ചു.