- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുവള്ളി മണ്ഡലം കെഎംസിസി ഹുബ്ബുറസൂൽ മീലാദ് മീറ്റ് പ്രവാചക സ്നേഹികളുടെ സംഗമമായി മാറി
കെഎംസിസി ബഹ്‌റൈൻ കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുറസൂൽ മീലാദ് മീറ്റ് മനാമ കെഎംസിസി ഓഫീസിലെ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . നിരവധി ആളുകൾ പങ്കെടുത്ത പരിപാടി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് മൻസൂർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . സമസ്ത ബഹ്‌റൈൻ ഉപാദ്യക്ഷൻ സയ്യിദ് മുഹമ്മദ് യാസ്സിർ ജിഫ്രി തങ്ങൾ നസീഹത്ത് പ്രഭാഷണവും സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റ ദുആക്ക് നേതൃത്വവും നൽകി .
കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ , ഓർഗനൈസിംങ് സെക്രട്ടറി മുസ്തഫ , സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എംഎ വാഹിദ് , കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി , ഇബ്രാഹീം ഹസ്സൻ പുറക്കാട്ടേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . മൗലിദ് പാരായണത്തോടെ തുടങ്ങിയ പരിപാടിയിൽ ഉസ്താദമാർ , കെഎംസിസിയുടെ വിവിധ ജില്ല ഏരിയ മണ്ഡലം , സെൻട്രൽ മാർക്കറ്റ് , മനാമ സൂക്ക് ഭാരവാഹികൾ പ്രവർത്തകർ , എസ്‌കെഎസ്എസ്എഫ് വിഖായ നേതാക്കൾ പ്രവർത്തകർ എന്നിവർ പങ്കെടുത്തു . കെഎംസിസി വളണ്ടിയർ വിംങിന്റെ സേവനം ശ്രദ്ധേയമായിരുന്നു .
കെഎംസിസി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറി ഷാജഹാൻ പരപ്പൻപൊയിലിന്റെ നേതൃത്വത്തിൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളും പരിപാടിയുടെ വിജയത്തിന് തിളക്കം കൂട്ടി . ഉസ്സയിൻ വടകര , റിയാസ് ഒമാനൂർ , നസീം , സിദ്ദീഖ് അദ്‌ലിയ എന്നിവരുടെ സേവനങ്ങൾക്ക് വിലപ്പെട്ടതായിരുന്നു . കെഎംസിസി ബഹ്‌റൈൻ കൊടുവള്ളി മണ്ഡലം ഭാരവാഹികളായ സാബിഖ് പുല്ലാളൂർ , മുനീർ മാനിപുരം ,നൗഷാദ് ചെമ്പ്ര , ലത്തീഫ് മുക്കം , ഷമീർ നരിക്കുനി , അസീസ് കൊടുവള്ളി , മുനീർ എരിഞ്ഞിക്കോത്ത് , ജംഷീർ കൊടുവള്ളി , മൻഷാദ് തുടങ്ങിയവർ നേതൃത്വം നൽകി . ജനറൽ സെക്രട്ടറി മുഹമ്മദ് സിനാൻ സ്വാഗതവും ട്രഷറർ തമീം തച്ചംപൊയിൽ നന്ദിയും പറഞ്ഞു .