ഹ്റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒക്ടോബർ 6 ന് ബാങ്ങ് സാങ്ങ് തായ് ഹോട്ടലിൽ വെച്ചു(രാവിലെ 08:00 മുതൽ വൈകിട്ട് 04:00 മണി വരെ) ഓണാഘോഷം സംഘടിപ്പിക്കുന്നു.

വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടാതെ വർണവൈവിധ്യങ്ങളായ നിരവധി കലാപരിപാടികളും ആണ് ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.

ജയേഷ് കുറുപ്പ് ജനറൽ കൺവീനറും, രഞ്ജു ആർ നായർ ജോയിന്റ് കൺവീനറും, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്,
ട്രെഷറർ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, പ്രോഗ്രാം കമ്മിറ്റി ഇൻ ചാർജ് ബോബി പുളിമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകുന്ന ഓണാരവത്തിൽസജീഷ് പന്തളം ഒരുക്കുന്ന പൂക്കളം, സഹൃദയാ കലാ സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ട്, കലാഭവൻ ബിനുവും ദിൽഷാദും നയിക്കുന്ന ഗാനമേള, സക്കറിയ സാമുവേൽ നയിക്കുന്ന വഞ്ചിപ്പാട്ട് , കുമാരി സാരംഗിയും ടീമും അവതരിപ്പിക്കുന്ന വിവിധ നൃത്ത ഇനങ്ങൾബിനു കോന്നി അവതരിപ്പിക്കുന്ന മാജിക്ക് ഷോ, അസോസിയേഷൻ ലേഡീസ് വിങ്ങ് അവതരിപ്പിക്കുന്ന തിരുവാതിര, മറ്റു വിവിധ നൃത്തം ഇനങ്ങൾ
തുടങ്ങിയ അനേകം ഓണാഘോഷ പരിപാടികളും, വടംവലി തുടങ്ങിയ മത്സര ഇനങ്ങളും, കുട്ടികളുടെ വിവിധ കളികളും മറ്റുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അജു റ്റി കോശിയും കുമാരി ഹന്നാ ലിജോയും ആണ് ആങ്കർമാർ.

കൂടുതൽ വിവരങ്ങൾക്ക് 39889317, 32098162, 34367281 നമ്പരുകളിൽ ബന്ധപ്പെടുക.