- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുമ്പമൺ പ്രവാസി അസോസിയേഷൻ : തുമ്പക്കുടം: ഓണാഘോഷവും കുടുംബസംഗമവും നടത്തി
തുമ്പക്കുടം ബഹ്‌റിൻ സൗദിയ ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ ടെറസ്സ് ഗാർഡനിൽവച്ച് ഓണാഘോഷവും കുടുംബസംഗമവും വിപുലമായികൊണ്ടാടി പൂജാ നാട്യത്തോടെ ആരംഭിച്ച യോഗത്തിൽ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഭദ്രദീപം തെളിയിച്ചു കലാഭവൻ ബിനു ഒരുക്കിയ ഗാനമേളയും മജീഷ്യൻ ബിനു കോന്നിയുടെ മാജിക്ക്‌ഷോയും വിവിധഇനം കലാപരുപാടികളും അരങ്ങേറി
പ്രശസ്ത സിനി ആർട്ടിസ്റ്റ് തങ്കച്ചൻ വിതുര മുഖ്യ അതിഥി ആയിരുന്നു ബഹ്‌റിനിലെ പ്രമുഖ സാമൂഹീക പ്രവർത്തകൻ രാജുകല്ലുപുറത്തെ അസോസിയേഷൻ ആദരിച്ചു അസോസിയെഷൻപ്രസിഡന്റ് ജോജി കോമാട്ടേത്ത് അദ്യക്ഷത വഹിച്ചു . വർഗീസ് മോടിയിൽ ഓമനാ ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവിനറായി പ്രവർത്തിച്ച മോൻസി ബാബുവും ഡെന്നി യും വന്ന്‌ചേർന്നഏവർക്കും നന്ദിഅർപ്പിച്ചു ആഘോഷങ്ങളിൽ പങ്കെടുത്തഏവർക്കും വിഭവസമൃദ്ധമായ ഓണസദ്യ യും ഒരുക്കിയിരുന്നു
Next Story