ഹമദ് ടൗൺ : ഈ വർഷത്തെ നബിദിനാഘോഷം ഒക്ടോബർ 13 വെള്ളിയാഴ്ച ഹമദ് ടൗൺ റൗണ്ട് എബൗട്ട് 2 കാനൂ മജ്ലിസിൽ വെച്ച് വളരെ വിപുലമായി നടത്താൻ സമസ്ത ഹമദ് ടൗൺ നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റി തീരുമാനിച്ചു.

വൈകിട്ട് 3 മണിക്ക് തുടങ്ങുന്ന നബിദിനാഘോഷത്തിൽ വിദ്യാർത്ഥികളുടെ കലാ പരിപാടികൾ, ദഫ് പ്രദർശനം,മൗലിദ് പാരായണം എന്നിവ നടക്കും.രാത്രി 8:30ന് നടക്കുന്ന സമാപന സമ്മേളനത്തിൽപ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഉസ്താദ് അൽ ഹാഫിള് സിറാജുദ്ദീൻ അൽഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ ജനറൽ സെക്രട്ടറി എസ്. എം. വാഹിദ്, കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ് മാ ൻ, ബഹ്‌റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ മുതലായവർ പങ്കെടുക്കും..

സമ്മേളന വിജയത്തിനായി കരീം ഹാജി റോണ ചെയർമാനും , ഉസ്മാൻ. സി. കെ. കൺവീനറും സുബൈർ അൽഫ ഖജാഞ്ചിയുമായ വിപുലമായ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നൽകി.
യോഗത്തിൽ സമസ്ത ബഹ്റൈൻ ട്രഷറർ നൗഷാദ് എസ്. കെ. അധ്യക്ഷത വഹിച്ചു. ഏരിയ കോഡിനേറ്റർ അബ്ദുറശീദ് ഫൈസി കമ്പളക്കാട്, റഫീഖ് ഫൈസി നിലമ്പൂർ, മുഹമ്മദലി ചങ്കരംകുളം, ഷാജഹാൻ പരപ്പൻ പൊയിൽ, ഷംസുദ്ദീൻ കണ്ണൂർ, ഇല്ലിയാസ് മുറിച്ചാണ്ടി, അബൂബക്കർ പാറക്കടവ്, ഫൈസൽ എടച്ചേരി, സകരിയ എടച്ചേരി, ആശിഖ് പരപ്പനങ്ങാടി , നൗഷാദ്, അൻസാർ , ഉമ്മർ , സലീം പാപ്പിനിശേരി , ഹമീദ് , റോഷൻ , നസീർ , ശിഹാബുദ്ദീൻ, തുടങ്ങിയർ പങ്കെടുത്തു.