മനാമ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഐ വൈസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം മുൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം ഉത്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ മഹാത്മജിയുടെ പ്രസക്തിയെക്കുറിച്ചും, സ്വാതന്ത്ര്യം നേടിയെടുക്കുവാൻ അക്ഷീണം പരിശ്രമിച്ച നേതാക്കളെ ഇന്ത്യൻ ചരിത്രത്തിൽ നിന്നും വെറുടിമാറ്റുവാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളെ തിരിച്ച അറിയണമെന്ന് ഉത്ഘാടന പ്രാസംഗികൻ പറഞ്ഞു.

വരും തലമുറയ്ക്ക് സ്വാതന്ത്ര്യ സമര ത്തേക്കുറിച്ചും മഹാത്മജിയെക്കുറിച്ചും കൃത്യമായി പഠിപ്പിക്കുകയും, അവരെ ബോധവാന്മാരാക്കുകയും ചെയ്യണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അനസ് റഹീം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി അലൻ ഐസക് സ്വാഗതവും ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.ബെൻസി ഗനിയുഡ് വാസ്റ്റിൻ, ഷിബിൻ തോമസ്, ജയഫർ എന്നിവർ മഹാത്മാഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു.