- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി പത്താം വാർഷികം; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
മനാമ : ഐവൈസിസി ബഹറിൻ പത്താം വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കൺവീനർ അനസ് റഹീം അറിയിച്ചു.ഒക്ടോബർ 13 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വച്ചാണ് ആഘോഷ പരിപാടികൾ നടക്കുക. വിവിധ കലാ പരിപാടികൾ,പൊതു സമ്മേളനം ഉൾപ്പടെ വിപുലമായിട്ടാണ് സംഘടന പത്താം വാർഷികം ആഘോഷിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി റിസപ്ഷൻ, സ്റ്റേജ്ജ്, ഫുഡ് കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
ഷിബിൻ തോമസ്, ജയഫർ അലി,രതീഷ് രവി എന്നിവരുടെ നേതൃത്വത്തിലാണ് സബ് കമ്മറ്റികൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലം സംഘടനക്ക് ബഹ്റൈൻ പൊതു സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും, പരിപാടിയിലേക്ക് എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.ആഘോഷ പരിപാടിയിൽ നാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്ന് പ്രസിഡണ്ട് ഫാസിൽ വട്ടോളി സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു