- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിനിൽ 'വീ ആർ വൺ'കൂട്ടായ്മ ഓണാഘോഷം നടത്തി
മനാമ :ബഹ്റൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി രൂപം കൊണ്ട വീ ആർ വൺ കൂട്ടായ്മയുടെ ഓണാഘോഷം 'ഒന്നിച്ചൊരോണം 2k23' എന്നപേരിൽ സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ വെച്ച് നടത്തി.നൂറോളം അംഗങ്ങൾ പങ്കെടുത്ത ആഘോഷം കാലത്തു 10മണിയോടെ ആരംഭിച്ചു, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയോട് കൂടിയ പരിപാടി വൈകീട്ട് 5 മണിവരെ നീണ്ടുനിന്നു.
അംഗങ്ങളുടെ കലാപരിപാടികളും മത്സരങ്ങളും പരിപാടിക്ക് മികവേകി. ഇസ്മായിൽ ദുബൈപടി കൺവീനർ ആയ ആഘോഷത്തിൽ ഹിബ മൻഷീർ മിസ്നമനാഫ് എന്നിവർ അവതാരകർ ആയിരുന്നു.ഷിഹാബ് കറുകപുത്തൂർ,ആബിദ്,അഫ്സൽ അബ്ദുള്ള,ഇസ്മായിൽ തിരൂർ,അഷ്റഫ്, ഹിജാസ്,ജസീർ കാപ്പാട്,മൻസൂർ,മൻഷീർ,മുബീനമൻഷീർ ,മുഫീദ മുജീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Next Story