കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അശരണരും പാവപ്പെട്ടവരുമായവർക്ക് വേണ്ടി ജീവിതോപാതിയായി നൽകി വരുന്ന മൂന്നാമത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മഹീശത്തു റഹ്മ വടകര സാൻഡ് ബാങ്കിൽ കെഎംസിസി ബഹ്റൈൻ മുൻ പ്രസിഡന്റ് സി കെ അബ്ദുൽ റഹ്മാൻ ഉത്ഘാടനം ചെയ്തു.വയനാട്ടിലും കോഴിക്കോടുമാണ് ഇതിന് മുമ്പ് നൽകിയത്

തികച്ചും അർഹമായമായ ഒരു കുടുംബത്തിന്റെ സംരക്ഷണമാണ് ഇത്തരം പ്രവർത്തനത്തിലൂടെ സംരക്ഷിക്കപ്പെടുന്നത്.മുൻ കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് എസ് വി ജലീൽ , കെഎംസിസി ബഹ്റൈൻ വൈസ് പ്രസിഡന്റ് എ പി ഫൈസൽ, സെക്രട്ടറി അസ്ലം വടകര , ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, ജില്ലാ വൈസ് പ്രസിഡന്റ് നാസ്സർ ഹാജി പുളിയാവ് , ജില്ലാ സെക്രട്ടറി സഹീർ ബാലുശേരി , വടകര സി എച് സെന്റർ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി മൂസ ഹാജി ഫദീല , കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി സഹീർ വില്യപ്പള്ളി ശാഖ ഭാരവാഹികളായസിഎഛ് മുഹമ്മദലി, പിവി അൻസാർ, വാർഡ് കൗൺസിലർ പിവി ഹാഷിം, പിവിസി അഷ്‌റഫ്, പിവി മൊയ്തു, മൊയ്ദീൻ പേരാമ്പ്ര,അമ്മദ് ആവള , മുനീർ പേരാമ്പ്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു