മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ നാല്പത്തി അഞ്ചാം വാർഷികാഘോഷം ഒക്ടോബർ 13 വെള്ളിയാഴ്‌ച്ച വൈകുന്നേരം 7 മണിക്ക് ഗൾഫ് എയർ ക്ലബിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ, റവ. ഫാ. സഞ്ജയ് ബാബു, ഇടവക വൈസ് പ്രസിഡന്റ് മാത്യു വർക്കി, സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക്ക്, ട്രഷറർ ബൈജു പി. എം, ജനറൽ കൺവീനർ മനോഷ് കോര, പ്രോഗ്രാം ഡയറക്ടർ അരാഫത് കടവിൽ എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു.

നാല്പത്തി അഞ്ചാം വാർഷികത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ഇടവക വികാരി ജോൺസ് ജോൺസന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുക്കമാസ് നിർവ്വഹിച്ചു. ഡോ. പി. വി. ചെറിയാൻ, ക്‌നാനായ ഇടവക വികാരി റവ. ഫാ. ജോർജ് സണ്ണി , റവ. ഫാ. സഞ്ജയ് ബാബു, സ്റ്റാർവിഷൻ ചെയർമാൻ സേതു കടയ്ക്കൽ എന്നിവർ ആഘോഷ പരിപാടികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക്ക് സ്വാഗതവും, ജനറൽ കൺവീനർ മനോഷ് കോര കൃതജ്ഞത അർപ്പിച്ചു.

മാനേജിങ് കമ്മറ്റി ഭാരവാഹളായ ബാബു മാത്യു, പ്രതീഷ് തോമസ്, ലിജോ കെ അലക്‌സ്, സിബു ജോൺ, ഷാജി എം ജോയ്, ദീപു പോൾ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ആഘോഷപരിപാടികളുടെ ഭാഗമായി സ്റ്റാർ വിഷന്റെ ബാനറിൽ 'സാൽഗോ - 2023' മ്യൂസിക്കൽ ആൻഡ് കോമഡി മെഗാ ഷോ അരങ്ങേറി. ശ്രീ. അരഫാത് കടവിൽ നയിച്ച ഷോയിൽ ഹാസ്യ താരങ്ങളായ സുധീർ പറവൂർ, സമദ്, പിന്നണിഗായകരായ ഷാഫി കൊല്ലം, ശ്രീനാഥ്, മെറിൻ ഗ്രിഗറി, രഞ്ജിനി എന്നിവർ അണിനിരന്നു.