- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോയ്സ് ഓഫ് ആലപ്പി പൂവേപൊലി ഓണാഘോഷം അവിസ്മരണീയമായി
വോയ്സ് ഓഫ് ആലപ്പി തങ്കലിപികളാൽ എഴുതി ചേർത്ത് പൂവേ പൊലി 2023 ഓണാഘോഷം ഇന്ത്യൻ ക്ലബ്ബിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. വോയ്സ് ഓഫ് ആലപ്പിയുടെ 'അരങ്' എന്ന കലാ കുട്ടായ്മയിൽ അശ്വിൻ ബാബുവിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളുടെ വഞ്ചിപ്പാട്ടോടെ അതിഥികളെ സ്വീകരിച്ചു, ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ സാംസ്‌കാരിക നേതാക്കളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. രക്ഷാധികാരിയായ Dr. പി വി ചെറിയാൻ ചടങ്ങിന് നേതൃത്വം നൽകി, പൂവേ പൊലി 2023 യിൽ മുഖ്യാതിഥിയായി ഹിസ് എക്‌സെലൻസി അബ്ദുൽ ഹക്കിം മൊഹമ്മദ് അൽ ഷിനോ ഭദ്ര ദീപം കൊളുത്തി ഉത്ഖാടനം നിർവഹിച്ചു.
സൽമാനിയ മെഡിക്കൽ കോപ്ലെസ്സിലെ ചെയർമാനും സീനിയർ കൺസൾട്ടന്റുമായ Dr. ജിഹാബ് ബിൻ റജബ് ചടങ്ങിൽ വിശിഷ്ടാഥിതിയായിരുന്നു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി ഏവരെയും സ്വാഗതം ചെയ്തു, തുടർന്ന് വോയ്സ് ഓഫ് ആലപ്പിയുടെ പ്രഥമ 'വുമൺ ഓഫ് എക്‌സലൻസി' അവാർഡ് മൈസ അനിസ് അബ്ബാസ് ദാദാഭായ് (CEO of Sparadise Spa and Saloon), ഹർഷ ശ്രീഹരി (Founder CEO Web Me SPC) എന്നിവർക്ക് സമ്മാനിച്ചു.
ബഹ്റൈനിൽ കഴിഞ്ഞ കാലങ്ങളിൽ സംരംഭത്തിലൂടെ മികച്ച നേട്ടം കൈവരിക്കുകയും ഇതിലൂടെ നിരവധി ആളുകൾക്ക് ജോലി കൊടുക്കാൻ സഹായമാകുകയും ചെയ്ത വനിതാ സംരംഭകർ ആണ് അവാർഡിന് അർഹരായവർ, നേട്ടം 2023 എന്ന പ്രോഗ്രാമിലൂടെ പ്ലസ് ടു, SSLC ക്ക് മികച്ച വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് മൊമെന്റോ നൽകി അഭിനന്ദനം അറിയിച്ചു, നാട്ടിൽ നിന്നും വന്ന പാചക വിദഗ്ദ്ധൻ ജയൻ ശ്രീഭദ്ര, സതീഷ് ശ്രീഭദ്ര എന്നിവർ അണിയിച്ചൊരുക്കിയ വിഭവ സമൃദ്ധമായ ഓണാട്ടുകര ഓണസദ്യ എല്ലാവരുടെയും പ്രശംസക്ക് പാത്രമായി, ഇതിന് നേതൃത്വം നൽകിയത് ജിനു കൃഷ്ണനും, ഗിരീഷ് ചുനക്കരയുമായിരുന്നു. വനിതാവിഭാഗം അംഗങ്ങളും മുഖ്യ കോർഡിനേറ്ററായി രശ്മി അനൂപും, ആശാ സിബിനും, സിസിലി വിനോദും നേതൃത്വം നൽകിയ തിരുവാതിര, സിനിമാറ്റിക് ഡാൻസ്, അംഗങ്ങളുടെ കരോക്കേ ഗാനവും, IIP യുടെ സിനിമാറ്റിക് ഡാൻസും, മിന്നൽ ബീറ്റ്‌സിന്റെ മനോഹരമായ കരോക്കെ ഗാനമേളയും അരങ്ങേറി. തുടർന്ന് നാടൻ പാട്ടുരംഗത്തെ പ്രശസ്തരായ ബഹ്റൈൻ ആരവം നാടൻപാട്ട് കുട്ടത്തിന്റെ മരം ബാൻഡ് ഫ്യുഷനും നാടൻപാട്ടും തകത്താടി, കൾച്ചറൽ പ്രോഗ്രാമിന്റെ കോർഡിനേറ്റർ കലാവിഭാഗം സെക്രട്ടറി ദീപക് തണൽ ആയിരുന്നു.
പൂവേ പൊലി 2023 ന്റെ ജനറൽ കോ -ഓർഡിനേറ്റർസ് ആയ ജേക്കബ് മാത്യു, അനൂപ് ശശികുമാർ കോർഡിനേറ്റർ ആയ ലിബിൻ സാമുവൽ ലിജോ കുര്യാക്കോസ് എന്നിവരും, രക്ഷാധികാരികളായ സോമൻ ബേബി, ജിജോ വർഗീസ്, അനിൽകുമാർ യു.കെ., ഇന്ത്യൻ സ്‌കൂൾ എക്‌സികുട്ടീവ് അംഗം ബിനു മണ്ണിൽ, അജയകൃഷ്ണൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് എം.കെ.ചെറിയാൻ, സൽമാനിയ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം ഡോക്ടർ ആയ Dr. ഇക്‌ബാൽ, നിസാർ കൊല്ലം, സാംസ്‌കാരിക സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, കെ.ടി. സലിം, നൈനാ മുഹമ്മദ് ഷാഫി, സുരേഷ് ബാബു, ബഷീർ അമ്പലായി, പ്രദീപ് പത്തേരി, ജോയ് വെട്ടിയാടാൻ, ബിനു കുന്നംതാനം, ഫാസിൽ വട്ടോളി, കുഞ്ഞിരാമൻ, മോഹൻകുമാർ, അലക്‌സ് ബേബി, മനോജ് വടകര എന്നിവരും മാധ്യമ പ്രവർത്തകരായ അബ്ദുൽ ജലീൽ, രാജീവ് വെള്ളിക്കോത്ത്, മണിക്കുട്ടൻ, ഷബീർ മാഹി, അൻവർ ശൂരനാട് എന്നിവരും സന്നിഹിതരായിരുന്നു ഹരീഷ് മേനോനും സാന്ദ്ര സൂസനും ചടങ്ങുകൾ നിയന്ത്രിച്ചു തുടർന്ന് പൂവേപൊലി കൺവീനർ അനൂപ് ശശികുമാർ നന്ദി രേഖപ്പെടുത്തി.