മനാമ : പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ബ്രെസ്റ്റ് കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫാ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ ബ്രെസ്റ്റ് കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 27 ന് വെള്ളിയാഴ്‌ച്ച രാവിലെ 10 മണിക്ക് മനാമ ഷിഫാ അൽജസീറ ഹോസ്പിറ്റലിൽ വെച്ച് വനിതകൾക്കായി ബോധവത്കരണ ക്ളാസും , സൗജന്യ ടെസ്റ്റുകളും, പരിശോധനകളുമടങ്ങിയ ഈ ക്യാമ്പ് നടക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ

3610 2585 / 3537 2012 / 3303 3431 എന്നീ നമ്പറുകളിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യണമെന്ന് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ഭാരവാഹികൾ
പത്രക്കുറിപ്പിൽ അറിയിച്ചു.