കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന എവൈകിനിങ് മീറ്റ് ഇന്ന് രാത്രി8 മണിക്ക് മനാമ കെഎംസിസി ഹാളിൽ ചേരും കെഎംസിസി പ്രവർത്തകന്മാർക്ക് വേണ്ടി രൂപ കല്പന ചെയ്ത സോഷ്യൽ സെക്ക്യൂരിറ്റി സ്‌കീമിൽ അംഗമായ കാലാവധി കഴിഞ്ഞ അംഗങ്ങൾക്ക് പുതുക്കാൻ വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശം ഓൺലൈൻ വഴി സാദ്ധ്യമാകുന്ന പ്രവർത്തനമാണിത്

നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകുന്ന വിധത്തിൽ രൂപകല്പന ചെയ്ത സ്‌കീമിൽ നിന്നും ഇതിനോടകം നിരവധി സഹായങ്ങൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്.മണ്ഡലം തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നതെന്നും പരിപാടിയിൽ മുഴുവൻ മണ്ഡലം ഭാരവാഹികളും പ്രധാന പ്രവർത്തകരും സംബന്ധിക്കണമെന്ന്
അൽ അമാന കോഴിക്കോട് ജില്ലാ കൺവീനർ പി കെ ഇസ്ഹാഖ് അറിയിച്ചു