വേൾഡ് മലയാളി കൗൺസിൽ കേരള പിറവി ആഘോഷവും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവര്ത്തനോദ്ഘാടനവും നവംബർ 23 വ്യാഴാഴ്ച ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന്, ഭാരവാഹികൾ അറിയിച്ചു.

കേരളീയം '23 എന്ന പേരിൽ അരങ്ങേറുന്ന പരിപാടിയിൽ മലയാള കലകളായ കഥകളി, കേരളനടനം, മോഹിനിയാട്ടം, പരമ്പരാഗത വാദ്യോപകരണ നൃത്തസംഗീത സമന്വയം, ഒപ്പന, മാർഗംകളി എന്നീ തനതായ കേരളകലകളുടെ ആവിഷ്‌കാരവും അരങ്ങേറും.
കേരളത്തിലെയും, ബഹ്റൈനിലെയും അറിയപ്പെടുന്ന 100 ലേറെ കലാകാരന്മാരും, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തകരും ലോകമലയാളീ കൗൺസിൽ ഗ്ലോബൽ, റീജിയണൽ ഭാരവാഹികളും പങ്കെടുക്കുമെന്ന് ബഹ്റൈൻ പ്രൊവിൻസ് ചെയർമാൻ കെ. ദേവ്രാജ്, പ്രസിഡണ്ട് എബ്രഹാം സാമുവൽ, സെക്രട്ടറി അമൽദേവ്, ട്രഷറർ ഹരീഷ് നായർ, പ്രോഗ്രാം കൺവീനർ ജിജോ ബേബി, വൈസ് ചെയർപേഴ്‌സൺ ഡോ. സുരഭില പാട്ടാളി, വൈസ് ചെയർമാൻ വിനോദ് നാരായണൻ, എം. എം നസീർ, പ്രോഗ്രാം കോ ഓർഡിനേറ്റർസ് ഷെജിൻ സുജിത്, അനു അലൻ, എന്നിവർ അറിയിച്ചു.