ഹ്‌റൈൻ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ബഹുജന പൻകാളിത്തം കൊണ്ടും കേരളപിറവി ഉത്സവപ്രതീതിയോടെ ആഘോഷിക്കപ്പെട്ടു.

ആഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് ജ്യോതിഷ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ എഫ് .എം.ഫൈസൽ കേരളപിറവി സന്ദേശം നൽകുകയും സെക്രട്ടറി മോനി ഒടികണ്ടത്തിൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

വേൾഡ്മലയാളി കൗൺസിൽ സ്ഥാപക നേതാക്കളായ സോമൻബേബി, എ.എസ്.ജോസ്, ഡോക്ടർ .പി.വി. ചെറിയാൻ, ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഇന്ത്യൻ സ്‌കൂൾ എക്‌സിക്യുട്ടീവ് അംഗം അജയ്കൃഷ്ണൻ കെ.സി.എ.പ്രസിഡണ്ട് നിത്യൻ തോമസ്, ലീഗൽ അഡൈ്വസറി സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, സാമൂഹ്യപ്രവർത്തകരായ ജേക്കബ് തേക്കുംതോട്, അനിൽ.യു.കെ,യു.പി.പി നേതാക്കളായ ബിജുജോർജ്ജ്,എബി തോമസ്, സെയ്ദ് ഹനീഫ്, അനസ്‌റഹീം,അജിത്കുമാർ, വേൾഡ് മലയാളി കൗൺസിൽ വൈസ് ചെയർമാൻ കാത്തു സച്ചിൻദേവ്, വനിതാവിഭാഗം പ്രസിഡണ്ട് സോണിയ വിനു, ഡോക്ടർ ശ്രീദേവി, അൻവർ നിലൻപൂർ,നൗഷാദ് മഞ്ഞപ്ര,അനിൽ മടപള്ളി, അൻവർ ശൂരനാട് , രാജേഷ്, ജോർജ്ജ്, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ജോണി താമരശ്ശേരി, കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

എന്റർടൈന്മെന്റ് സെക്രട്ടറി ലീബ രാജേഷ്,ഷൈജു കൻപ്രത്ത്,മണികുട്ടൻ, ദീപദിലീപ്, എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. സന്ധ്യാരാജേഷ് അവതാരികയായിരുന്നു.

റുമൈസ, ഷൈമ, ദീപ, സുനി ഫിലിപ്പ്, മോനിസുജ, റെനിഷ് റെജിതോമസ്, സജി ജേക്കബ് ലിബി ജെയ്‌സൺ,റിഷാദ്, എന്നിവർ നേത്യത്വം നൽകി.